ഇടുക്കി: ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അദിതി രവി. അലമാര, ഉദാഹരണം സുജാത, കുട്ടനാടൻ മാർപ്പാപ്പ, ആദി, ലവകുശ തുടങ്ങിയ ചിത്രങ്ങളിലാണ് അദിതി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തത്. ഗായകൻ സിദ്ധാർഥ് മേനോനുമൊത്ത് അഭിനയിച്ച യെലവ് എന്ന മ്യൂസിക് വിഡിയോയിലൂടെയാണ് അദിതി ശ്രദ്ധ നേടിയത്.
പിന്നീട് ജനപ്രിയ സിനിമകളുടെ ഭാഗമായി താരം വെള്ളിത്തിരയിലും സ്വന്തം സ്ഥാനം ഉറപ്പിച്ചു. അദിതി നായികയായി അഭിനയിച്ച്, യുട്യൂബിൽ റിലീസായ എൻ്റെ നാരായണിക്ക് എന്ന ഷോർട്ട് ഫിലിം വൻ ഹിറ്റായിരുന്നു.
അദിതി വാഗമണ്ണിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്. വാഗമണ്ണിലെ തണുപ്പിൽ അതിസുന്ദരിയായിട്ടാണ് താരത്തെ ചിത്രങ്ങളിൽ കാണുന്നത്. വയലറ്റ് നിറത്തിലുള്ള സൽവാർ അണിഞ്ഞ്, കയ്യിൽ പിങ്ക് കുടയും ചൂടി നിൽക്കുന്ന അദിതിയെ ചിത്രത്തിൽ കാണാം. ഇരുവശത്തും പുല്ലും കാടും നിറഞ്ഞ വഴിയാണ്. പിന്നിൽ കോടമഞ്ഞിന്‍റെ കാഴ്ച്ചയും കാണാം.
കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഡിസംബർ മാസത്തിൽ നിരവധി പേർ ഇവിടെ എത്തുമെന്നാണ് കരുതുന്നത്. നാഷണൽ ജ്യോഗ്രഫിക് ട്രാവലറിന്‍റെ ലോകത്തിലെ മികച്ച സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടെ വാഗമണ്ണിന്‍റെ കുളിരൂറുന്ന കാലാവസ്ഥയും മലനിരകളും പ്രകൃതിസൗന്ദര്യവുമെല്ലാം ലോകപ്രശസ്‌തമാണ്.
കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിലേക്ക് സ്വദേശികളും വിദേശികളും ഒരു പോലെ ഒഴുകിയെത്തുന്നു. സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിലായതിനാൽ വർഷം മുഴുവനും നീണ്ടു നിൽക്കുന്ന തണുപ്പാണ് ഇവിടെ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: