www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാർട്ടോസാറ്റ്-3 ഭ്രമണ പദത്തിൽ; 27മിനിറ്റിൽ 14 ഉപഗ്രഹങ്ങൾ ഭ്രമണ പദത്തിലെത്തിച്ച് പിഎസ്എൽവി സി-47

Share it:

ചെ​ന്നൈ: ഇന്ത്യയുടെ നൂതന ഭൗമനിരീക്ഷണ ഉപഗ്രഹമായ കാ​ര്‍​ട്ടോ​സാ​റ്റ്-3 ഭ്രമണ പദത്തിൽ. വിക്ഷേപണം വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. രാ​വി​ലെ 9.28ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ല്‍​നി​ന്ന് പി​എ​സ്‌എ​ല്‍​വി സി-47 ​റോ​ക്ക​റ്റി​ലാ​യി​രു​ന്നു വി​ക്ഷേ​പ​ണം.

25നാ​ണ് കാ​ര്‍​ട്ടോ​സാ​റ്റ്-3 വി​ക്ഷേ​പ​ണം നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ര്‍​ന്നു ബു​ധ​നാ​ഴ്ച​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ 13 നാ​നോ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും കാ​ര്‍​ട്ടോ​സാ​റ്റി​നൊ​പ്പം വി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. 27 മി​നി​റ്റി​നു​ള്ളി​ല്‍ 14 ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യാ​ണു റോ​ക്ക​റ്റ് ഭ്ര​മ​ണ പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്.

വി​ദൂ​ര​സം​വേ​ദ​ന ഉ​പ​ഗ്ര​ഹ​മാ​ണു കാ​ര്‍​ട്ടോ സാ​റ്റ്-3. ന​ഗ​രാ​സൂ​ത്ര​ണം, ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, തീ​ര​ദേ​ശ ഭൂ​വി​നി​യോ​ഗം ദു​ര​ന്ത നി​വാ​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ രൂ​പ​ക​ല്‍​പ്പ​ന.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Science

Post A Comment: