www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചപ്പാത്തിൽ അഞ്ചേക്കറിലെ ഏലക്ക മോഷ്ടിച്ചു കടത്തി

Share it:

ഇടുക്കി: പാട്ടത്തിനെടുത്ത തോട്ടത്തിലെ ഏലയ്ക്ക ശരമുൾപ്പെടെ മുറിച്ചു കടത്തി. ഇടുക്കി കെ. ചപ്പാത്തിനു സമീപം മരുതുംപേട്ടയിലാണ് വൻ മോഷണം നടന്നിരിക്കുന്നത്. പച്ചക്കാട് കൈതയ്ക്കൽ ജിനു പാട്ടത്തിനെടുത്തു കൃഷി നടത്തി വന്ന സ്ഥലത്താണ് അര ലക്ഷം രൂപയുടെ ഏലക്ക മോഷ്ടാക്കൾ കടത്തിയത്. അഞ്ച് ഏക്കറിലെ ഏലചെടികളിൽ നിന്നും മുഴുവൻ ഏലയ്ക്കയും അറുത്തെടുത്തു. 

നാല് വർഷമായി ജിനു ഈ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തിവരുകയായിരുന്നു. ഇതു വരെ ഇവിടെ മോഷണ ശല്യം ഉണ്ടായിട്ടില്ല. ആദ്യമായാണ് മോഷണം നടക്കുന്നത്. ഏലക്കായ് വിളവെടുക്കാൻ പ്രായമായിരുന്നു. എന്നാൽ ജിനുവിന് ആശുപത്രി ആവശ്യത്തിന് മാറി നിൽക്കേണ്ടി വന്നതിനാൽ കായ് എടുക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ തൊഴിലാളികളെ കൂട്ടി തോട്ടത്തിലെത്തിയപ്പോഴാണ് ഏലത്തിലെ ശരം മോഷണം പോയ വിവരം അറിയുന്നത്. ഉപ്പുതറ പൊലീസ് അന്വേഷണം ആരംഭിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: