ഇടുക്കി: സ്കൂൾ വിദ്യാർഥികളെ അധ്യാപകർ വട്ടപ്പേര് വിളിച്ച് അധിഷേപിച്ചതായും നിർബന്ധിച്ച് പുറത്താക്കിയതായും ആക്ഷേപം. കട്ടപ്പന ട്രൈബൽ സ്കൂളിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ ചൈൽഡ് ലൈനു പരാതി ലഭിച്ചതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്കൂളിലെ എട്ട്, ആറ്, രണ്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പുറത്താക്കപ്പെട്ടത്. അധ്യാപകർ തങ്ങളെ ഹിജഡയെന്ന് വിളിച്ചെന്നും മുടിമുറിക്കാതെ ക്ലാസിൽ കയറ്റില്ലെന്ന് പറഞ്ഞെന്നും വിദ്യാർഥികളുടെ രക്ഷിതാക്കൾ പരാതിപ്പെട്ടു.
അതേസമയം പരാതി വ്യാജമാണെന്നും വിദ്യാർഥികൾ ക്ലാസിൽ പുകവലിക്കുന്നതിന്‍റെ വരെ വീഡിയോ കൈയിലുണ്ടെന്നും അധ്യാപകർ പറഞ്ഞു. സംഭവത്തിൽ ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: