www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബൈസൻവാലിയിൽ ജീപ്പ് മറിഞ്ഞ് രണ്ട് മരണം; പരുക്കേറ്റവരുമായി പോയ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Share it:

ഇടുക്കി: തൊഴിലാളികളുമായി പോയ വാഹനം നിയന്ത്രണം വിട്ട് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. സൂര്യനെല്ലി പുതുപ്പരട്ട് സ്വദേശി കാർത്തിക സുരേഷ്, അമല എന്നിവരാണ് മരിച്ചത്. ബൈസൺവാലി മുട്ടുകാടിനു സമീപം ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. പതിനാലോളം തൊഴിലാളികൾ വാഹനത്തിലുണ്ടായിരുന്നു.

 പരുക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളെജിലേക്ക് മാറ്റി.  വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. രണ്ടു മാസം മുൻപും സമാന അപകടം നടന്നിരുന്നു.

വീഡിയോ കാണാം: https://youtu.be/maylc_DGPyU

ഇതിനിടെ പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസും അപകടത്തിൽപെട്ടു. തേനി മെഡിക്കൽ കോളേജിലേക്കു പോയ ആംബുലൻസ് തേനി ടൗണിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. രാജകുമാരി സ്വദേശിയായ ഡ്രൈവർ ജിന്‍റോയ്ക്ക് നേരിയ പരിക്കേറ്റു. ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തമിഴ്‌നാട് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. തുടര്‍ന്ന് അവരെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Mostreaded

Post A Comment: