www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിക്രം ലാൻഡറിനെ ചതിച്ചത് വഴികാട്ടി; ചന്ദ്രന് 500 മീറ്റർ അരികെ നടന്ന രഹസ്യം കണ്ടെത്തി

Share it:

തിരുവനന്തപുരം: രാജ്യം ശ്വാസമടക്കി കാത്തിരുന്ന ചന്ദ്രയാൻ-2 ലാന്‍റ് ചെയ്യുന്നതിൽ വന്ന പാളിച്ചകൾ കണ്ടെത്തി. വിക്രം ലാൻഡറിനു ചന്ദ്രനിലേക്ക് ഇറങ്ങാനുള്ള വഴികാട്ടിയായ സോഫ്റ്റ് വെയർ തകരാറിലായതാണ് ലക്ഷ്യം പരാജയപ്പെടാൻ കാരണമെന്നാണ് കണ്ടെത്തൽ. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിനിടെ ഗൈഡൻസ് സോഫ്റ്റ്‌വെയർ പ്രവർത്തനം നിലച്ചു. ഇതോടെ നിയന്ത്രണം വിട്ട ലാൻഡർ ഇടിച്ചിറങ്ങുകയായിരുന്നു. 

ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്‍റർ ഡയറക്ടർ വി. നാരായണന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്. സമിതിയുടെ വിശകലന റിപ്പോർട്ട് കേന്ദ്ര സ്പേസ് കമ്മിഷനു കൈമാറിയിട്ടുണ്ട്. 500 മീറ്റർ ഉയരത്തിലാണ് വിക്രം ലാൻഡർ നിയന്ത്രണം നഷ്ടമായത്. 

വിക്രം ലാൻഡറിന്‍റെ പരീക്ഷണ ഘട്ടങ്ങളിലൊന്നും ഈ തകരാർ ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഉപരിതലത്തോട് അടുക്കവേയുണ്ടായ അവിചാരിത മാറ്റങ്ങളാണു സോഫ്റ്റ്‌‌വെയർ തകരാറിനു കാരണമായത്. 30 കിലോമീറ്റ‍ർ ഉയരത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ വരെ വരുന്ന ഘട്ടം (റഫ് ബ്രേക്കിങ്) ലാൻഡർ വിജയകരമായി പിന്നിട്ടു. തുടർന്നു ഫൈൻ ബ്രേക്കിങ് ഘട്ടം. ലാൻഡറിന്‍റെ നടുക്കുള്ള ഒരു ത്രസ്റ്റർ മാത്രമാണ് ഈ ഘട്ടത്തിൽ പ്രവർത്തിക്കുക. 

വേഗം സെക്കൻഡിൽ 146 മീറ്റർ എന്ന രീതിയിൽ കുറയും. എന്നാൽ, ഈ ഘട്ടത്തിൽ സോഫ്റ്റ്‌വെയർ പ്രവർത്തനം നിലച്ചതോടെ ലാൻഡറിനു വേഗം നിയന്ത്രിക്കാനാകാതെ വന്നു. ദിശയും തെറ്റി. ഇതു സംഭവിച്ചതു ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 500 മീറ്റർ മാത്രം ഉയരത്തിൽ. തുടർന്നു നിശ്ചിത ലാൻഡിങ് കേന്ദ്രത്തിൽ നിന്ന് 750 മീറ്ററോളം അകലെ വിക്രം ഇടിച്ചിറങ്ങി. ഈ ആഘാതത്തിൽ യന്ത്രസംവിധാനമത്രയും തകർന്നു. ഇതോടെ ഓർബിറ്ററുമായി ബന്ധം പൂർണമായും അറ്റു.

ചന്ദ്രന്റെ 100 കിലോമീറ്റർ മാത്രം അകലെയുള്ള ഭ്രമണപഥത്തിൽ തുടരുന്ന ഓർബിറ്ററിലെ ഒഎച്ച്ആർസി ക്യാമറ പകർത്തിയ ലാൻഡറിന്‍റെ തെർമൽ ഇമേജ് ദൃശ്യങ്ങളും സാധാരണ സൂര്യപ്രകാശത്തിലുള്ള ദൃശ്യങ്ങളും സമിതി വിശകലനം ചെയ്തു. നാസ ഉൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികൾ കൈമാറിയ വിവരങ്ങളും വിലയിരുത്തി. 

തളരില്ല, പുതിയ ലാൻഡർ തയാറാകുന്നു 

ദൗത്യം അവസാന നിമിഷം പാളിയെങ്കിലും പിൻമാറാൻ ഐഎസ്ആർഒ ഒരുക്കമല്ല. പുതിയ ലാൻഡറും റോവറും നിർമിച്ച് അടുത്ത വർഷം നവംബറിൽ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറക്കാനുള്ള ദൗത്യത്തിന് ഐഎസ്ആർഒ തുടക്കമിട്ടു. നിലവിൽ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ തുടരുന്ന ഓർബിറ്ററുമായി പുതിയ ലാൻഡറിനെ ബന്ധിപ്പിക്കും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Mostreaded

Science

Post A Comment: