www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1888) Idukki (1819) Mostreaded (1617) Crime (1435) National (1222) Entertainment (845) Viral (438) world (438) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

ജഗതിയുടെ മകൾ ശ്രീലക്ഷ്‌മിക്ക് മാംഗല്യം

Share it:

കൊച്ചി: നടൻ ജഗതി ശ്രീകുമാറിന്‍റെ മകളും നടിയുമായ ശ്രീലക്ഷ്മി വിവാഹിതയാകുന്നു. സോഷ്യൽ മീഡിയയിലൂടെ ശ്രീലക്ഷ്മി തന്നെയാണ് തന്‍റെ വിവാഹകാര്യം ആരാധകരെ അറിയിച്ചത്.

‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്‍റെ ഹൃദയം നിനക്ക് ആശ്രയയവും എന്‍റെ കൈ നിനക്ക് വീടുമായിരിക്കും. ’

ഭാവിവരന്‍റെ  കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു.  വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറയുന്നു.

അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്ബോസ് പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി നൃത്ത രംഗത്ത് സജീവമായ ശ്രീലക്ഷ്മി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ പ്രഗത്ഭരുടെ കീഴില്‍ അഭ്യസിച്ചിട്ടുണ്ട് 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Post A Comment: