www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഷെയ്ൻ നിഗത്തിനു വിലക്ക്; ഏഴ് കോടി നഷ്ടപരിഹാരം നൽകണം

Share it:

കൊച്ചി: യുവ നടൻ ഷെയ്ൻ നിഗത്തെ മലയാള സിനിമയിൽ നിന്ന് വിലക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വെയിൽ, കുർബാനി എന്നീ സിനിമകൾ ഉപേക്ഷിക്കാനും സിനിമയ്ക്കായി ചിലവായ ഏഴ് കോടി രൂപ ഷെയ്ൻ നിഗത്തിൽ നിന്നും ഈടാക്കാനും യോഗം തീരുമാനിച്ചു. ഈ പണം നൽകാതെ ഷെയ്നെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കേണ്ടെന്നാണ് തീരുമാനം. 

മലയാള സിനിമയിലെ യുവതാരങ്ങളില്‍ പുതുതലമുറയിലെ ചിലര്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും നിര്‍മാതാക്കളുടെ സംഘടന ആരോപിച്ചു. ഇതിനിടെ ഷെയ്ന്‍ നിഗം നായകനായി അഭിനയിക്കുന്ന ഉല്ലാസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണം ഷെയ്ന്‍ തള്ളി. ഉല്ലാസം സിനിമയ്ക്ക് 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്നും പണം മുന്‍കൂര്‍ തരാതിരുന്നിട്ടും താന്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നുവെന്നും ഷെയ്ന്‍ പറഞ്ഞു.

മറ്റൊരു സംവിധായകനുമായി ഒപ്പിട്ട 25 ലക്ഷത്തിന്‍റെ കരാര്‍ കാണിച്ചു. ഇത് ഉപയോഗിച്ചാണ് തനിക്കെതിരെ ഇപ്പോഴത്തെ ആരോപണമെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കി. ഉല്ലാസം സിനിമയ്ക്ക് ഷെയ്ന്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. സിനിമയുടെ ഡബ്ബിങ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായാണ് നിര്‍മാതാവിന്‍റെ ആരോപണം. ഷെയ്ന്‍ നിഗത്തെ അഭിനയിപ്പിക്കേണ്ടെന്ന തീരുമാനം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കളുടെ അസോസിയേഷന്‍ വ്യക്തമാക്കി. ഷൂട്ടിങ് സെറ്റുകളില്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തണമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Mostreaded

Post A Comment: