പുതിയ തലമുറയ്ക്ക് കുട്ടികളുടെ കാര്യത്തിൽ നാമൊന്ന് നമുക്കൊന്ന് എന്നു കരുതുന്നതാണ് പതിവ്. കൂടുതൽ കുട്ടികളുണ്ടാകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ആവാത്തവരാണ് പുതിയ തലമുറയിൽ ഏറെയും.
ഇതിനിടെയാണ് യുകെയിലുള്ള ഒരു യുവതിയുടെ ആഗ്രഹം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എട്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുകയാണ് യുവതി ഇപ്പോൾ. 16-ാം വയസിലെ ആദ്യ പ്രസവം മുതൽ ഏഴ് കുട്ടികളുമായിട്ടാണ് യുവതിയുടെ ജീവിതം. മൂന്ന് യുവാക്കളിൽ നിന്നാണ് ഏഴ് കുട്ടകളുണ്ടായതെന്നതും ശ്രദ്ധേയമാണ്.
27 വയസാണ് യുവതിക്ക് ഇപ്പോൾ. തന്‍റെ ജീവിതത്തെ കുറിച്ച് യുവതി തന്നെയാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇനിയും കുട്ടികൾ വേണമെന്നാണ് യുവതിയുടെ ആഗ്രഹം.
16-ാം വയസിൽ താൻ അമ്മയായപ്പോൾ തന്‍റെ അമ്മക്കുൾപ്പെടെ അത് വലിയ നാണക്കേടായെന്നും യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. തനിക്ക് ആ പ്രായത്തിൽ ഒരു കുഞ്ഞിനെ പരിചരിക്കാൻ കഴിയുമോയെന്നും അമ്മ ഭയപ്പെട്ടു.
എന്നാൽ പിന്നീട് ഈ ഭയമെല്ലാം മാറി. ആദ്യത്തെ പങ്കാളിയിൽ നിന്നും ഒരു കുട്ടിയും രണ്ടാമത്തെയാളിൽ നിന്ന് നാല് മക്കളും മൂന്നാമത്തെയാളിൽ നിന്നും രണ്ടു മക്കളുമാണ് ഇപ്പോഴുള്ളത്. മൂന്നാമത്തെ ആളായ മാരിയോ തന്നെയാണ് ഇപ്പോഴത്തെ പങ്കാളി. എട്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുകയാണെന്നും യുവതി കുറിച്ചു. യുവതിയുടെ പോസ്റ്റിന് അനുകൂലവും പ്രതികൂലവുമായി നിരവധി പേരാണ് കമന്‍റുകളിടുന്നത്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: