അധ്യാപകരും വിദ്യാർഥികളും തമ്മിൽ പ്രണയത്തിലാകുന്ന വാർത്തകൾ ഇപ്പോൾ സർവ സാധാരണമാണ്. വിദ്യാർഥികളുമായി വഴിവിട്ട ബന്ധങ്ങൾ തുടർന്ന അധ്യാപകരുടെ റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് മറ്റൊരു തരത്തിലുള്ള അധ്യാപക- വിദ്യാർഥി ബന്ധമാണ്.
ഒരു വിദ്യാർഥി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചില വാട്‌സാപ് സ്ക്രീൻ ഷോട്ടുകളാണ് ചർച്ചയുടെ തുടക്കം. അധ്യാപിക തനിക്ക് അയച്ച മെസേജുകളാണ് ഇവയെന്നാണ് വിദ്യാർഥി പറയുന്നത്.
തുടർന്ന് ഈ മെസേജുകൾ അൽപം പരിധിവിട്ടിട്ടുണ്ടോയെന്നും വിദ്യാർഥി ചോദിക്കുന്നു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ എത്തിയതോടെ ചൂടേറിയ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.
വിദ്യാര്‍ഥിയെ മിടുക്കനെന്നും ബുദ്ധിമാനെന്നും പ്രശംസിച്ചതും മറ്റ് സഹപാഠികളില്‍ നിന്ന് വിദ്യാര്‍ഥി എങ്ങനെ വേറിട്ട് നില്‍ക്കുന്നുവെന്നും അധ്യാപിക പരാമര്‍ശിച്ചിരിക്കുന്നതും സ്‌ക്രീന്‍ ഷോട്ടില്‍ കാണാന്‍ കഴിയും. വിദ്യാര്‍ഥിയെ മാന്യനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച അധ്യാപിക ഇത്തരം വിദ്യാര്‍ഥികളെ വളരെ അപൂര്‍വമായി മാത്രമെ കാണാറുള്ളൂവെന്നും പറഞ്ഞു.
ബിരുദ, എംബിഎ തലങ്ങളിലുള്ള വിദ്യാര്‍ഥികളുമായി വിദ്യാര്‍ഥിയുടെ കഴിവുകള്‍ താരതമ്യം ചെയ്യുമ്പോള്‍ അയാള്‍ വേറിട്ടുനില്‍ക്കുന്നതായും അധ്യാപിക കൂട്ടിച്ചേര്‍ത്തു. അധ്യാപികയുടെ അഭിനന്ദനങ്ങള്‍ പരിധി ലംഘിച്ചോ അതോ വെറും പ്രോത്സാഹനം മാത്രമാണോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ഞാന്‍ നിങ്ങളെ ആദ്യമായി ക്ലാസില്‍ കണ്ടപ്പോഴും പിന്നീട് രണ്ട് മൂന്ന് ദിവസം നിങ്ങളുമായി ഇടപഴകുകയും ചെയ്തപ്പോള്‍ ഒരു വിദ്യാര്‍ഥിക്ക് എങ്ങനെ ഇത്ര മിടുക്കനും ബുദ്ധിമാനുമാകാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. നിങ്ങളുടെ പെരുമാറ്റം വളരെ മാന്യമായിരുന്നു(ഇപ്പോഴും അങ്ങനെ തന്നെയാണ്). തുടക്കം മുതല്‍ നിങ്ങളുടെ ബാച്ചില്‍ നിങ്ങള്‍ വേറിട്ട് നില്‍ക്കുന്നു. അപൂര്‍വമായാണ് ഇത്തരത്തിലുള്ള വിദ്യാര്‍ഥികളെ കണ്ടുമുട്ടാറ്.
സാധാരണയായി എംബിഎ കോളേജുകളില്‍ ഞാന്‍ ഇത്തരമാളുകളെ കണ്ടെത്താറുണ്ട്. എന്നാല്‍, ബിരുദതലത്തില്‍ നോക്കുമ്പോള്‍ നിങ്ങള്‍ വളരെ വ്യത്യസ്തനാണ്. നിങ്ങളില്‍ ആ മാറ്റം വളരെ പതുക്കെയാണ് ഞാന്‍ കണ്ടത്,'' അധ്യാപിക വിദ്യാര്‍ഥിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.
എന്‍റെ അധ്യാപിക എന്നെ നോട്ടമിട്ടിട്ടുണ്ട്, അല്ലെങ്കില്‍ എന്നോട് ഫ്ളര്‍ട്ട് ചെയ്യുന്നു. അവര്‍ വിവാഹമോചിതയാണ്. മിക്കവാറും എല്ലാവരോടും അവര്‍ സൗഹൃദത്തിലാണ്. എന്നാല്‍, എന്നോട് അവര്‍ക്ക് പ്രത്യേകമായ ഒരു അടുപ്പമുണ്ട്. ക്ലാസിലെ എല്ലാവര്‍ക്കും അത് അറിയാം. ഞാന്‍ എന്തു ചെയ്യണം? ഇത് ആസ്വദിക്കണോ? അതോ അകലം പാലിക്കണോ? ഇതാണ് റെഡ്ഡിറ്റിൽ വിദ്യാർഥി പങ്കുവച്ച പോസ്റ്റിൽ ചോദിക്കുന്നത്.
Join Our Whats App group
Post A Comment: