മുംബൈ: ഉപയോഗ ശേഷം വലിച്ചെറിയുന്ന പാഴ് വസ്‌തുക്കൾ കൊണ്ട് മനോഹരമായ അലങ്കാര വസ്തുക്കളും മറ്റും ഉണ്ടാക്കുന്ന നിരവധി പേരെ നമ്മൾ അനുദിനം സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. എന്നാൽ അടിവസ്ത്രം ഇത്തരത്തിൽ ഉപയോഗിച്ചാലോ. അത്തരം ഒരു വീട്ടമ്മയാണ് ഇപ്പോൾ സൈബർ ലോകത്തെ വൈറൽ താരം.
പുരുഷൻമാരുടെ അടിവസ്ത്രം കൂട്ടി തുന്നി പച്ചക്കറി ബാഗാക്കിയിരിക്കുകയാണ് വീട്ടമ്മ. വീട്ടമ്മ ഈ ബാഗിൽ പച്ചക്കറി വാങ്ങുന്ന വീഡിയോ സൈബർ ലോകത്ത് തരംഗമായിരിക്കുകയാണ്. ഇങ്ങനെയും ഇതിനു ഉപയോഗം ഉണ്ടായിരുന്നോയെന്നാണ് പലരും ചോദിക്കുന്നത്.
ഒരു ചന്തയില്‍ നിന്ന് പച്ചക്കറി വാങ്ങുന്ന സ്ത്രീയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അവര്‍ പച്ചക്കറി വാങ്ങിയ അസാധാരണമായ ബാഗായിരുന്നു.
പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം അടിവശം തുന്നിച്ചേര്‍ത്ത അടിവസ്ത്രത്തിലാണ് അവര്‍ പച്ചക്കറി വാങ്ങിയത്. കച്ചവടക്കാരന്‍ അവര്‍ നീട്ടിയ സഞ്ചിയിലേക്ക് സാധനങ്ങള്‍ ഇടുന്നതും രണ്ടാമതൊന്ന് ആലോചിക്കാതെ ആ സ്ത്രീ ബാഗും കഴുത്തില്‍ തൂക്കി പോകുന്നതും വീഡിയോയിലുണ്ട്.
അടിവസ്ത്രത്തിന്‍റെ അടിവശം തുന്നിച്ചേര്‍ത്ത ശേഷം അരക്കെട്ടില്‍ വരുന്ന ഭാഗത്ത് രണ്ടുവശത്തുമായി ഒരു സ്ട്രാപ്പ് തുന്നിച്ചേര്‍ത്തു. ഇത് എടുത്തുകൊണ്ട് നടക്കാന്‍ എളുപ്പമുള്ള ഒരു ബാഗാക്കി മാറ്റി. വീട്ടമ്മയുടെ അസാധാരണമായ കണ്ടുപിടുത്തം സോഷ്യല്‍ മീഡിയയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
നവ്യനായരെ കടന്നു പിടിക്കാൻ ശ്രമം
കൊച്ചി: സിനിമാ പ്രോമോഷൻ പരിപാടിക്കിടെ നടി കാവ്യ മാധവനോട് മോശമായി പെരുമാറാൻ ശ്രമിച്ച വീഡിയോ പുറത്ത്. പുഴുവിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമോഷനായിട്ടാണ് നവ്യ കോഴിക്കോടെത്തിയത്. സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
പ്രമോഷനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും കോഴിക്കോട് എത്തിയതിന്‍റെ വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. കോഴിക്കോട് മാളില്‍ വച്ച് നടന്ന പരിപാടിക്കിടെ നവ്യയോട് മോശമായി പെരുമാറാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
താരങ്ങളെ കാണാനായി വലിയ ജനത്തിരക്കുണ്ടായിരുന്നു. മാളില്‍ നിന്നും താരങ്ങള്‍ മടങ്ങവെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ നവ്യയെ തൊടാനായി കൈ നീട്ടുകയായിരുന്നു. ഉടനെ തന്നെ നവ്യയുടെ പിന്നിലായി നടന്നിരുന്ന സൗബിന്‍ ഷാഹിര്‍ ഇടപെടുകയും തടയുകയും ചെയ്യുന്നതായി വിഡിയോയില്‍ കാണാം.
തനിക്ക് നേരെയുണ്ടായ അപ്രതീക്ഷിതമായ നീക്കത്തില്‍ നവ്യ തെല്ല് ഞെട്ടുന്നതും അതിക്രമം നടത്താന്‍ ശ്രമിച്ചയാളെ രൂക്ഷമായി നോക്കുന്നതും വിഡിയോയിലുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പൊതു ഇടത്ത്, സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് നവ്യയ്ക്കെതിരെ അതിക്രമ ശ്രമമുണ്ടായതെന്നത് അമ്പരപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നു.
Post A Comment: