ജബൽപൂർ: ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനൊപ്പം ഒളിച്ചോടി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. സന്ധ്യയെന്ന യുവതിയാണ് ഭർത്താവിന്‍റെ സഹോദരിക്കൊപ്പം ഒളിച്ചോടിയത്.
ഏഴ് വർഷം മുമ്പായിരുന്നു സന്ധ്യയുടെയും അശുതോഷിന്‍റെയും വിവാഹം. സന്ധ്യയെ കാണാതായതോടെ ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സന്ധ്യ സ്വവർഗാനുരാഗിയാണെന്ന് കണ്ടെത്തിയത്. ഒളിച്ചോടിയ രണ്ടു സ്ത്രീകളെയും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ജബല്‍പൂരിലെ അമര്‍പഥന്‍ സ്വദേശിയായ അശുതോഷ് ഏഴ് വര്‍ഷം മുമ്പാണ് സന്ധ്യയെ വിവാഹം കഴിച്ചത്. സന്തോഷകരമായ ദാമ്പത്യബന്ധമായിരുന്നു അത്. ദമ്പതികള്‍ക്ക് അഞ്ച് വയസുള്ള മകനുണ്ട്. അശുതോഷ് പഠനവുമായി ബന്ധപ്പെട്ട് ജബല്‍പൂരിലേക്ക് താമസം മാറിയിരുന്നു. കുടുംബം ഒന്നിച്ചാണ് ഇവിടെ കഴിഞ്ഞിരുന്നത്.
അശുതോഷിന്‍റെ കസിന്‍ മാന്‍സി ഇവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകയായിരുന്നു. മാര്‍ക്കറ്റിലും വിനോദയാത്രകളിലുമെല്ലാം അവര്‍ സന്ധ്യയോടൊപ്പം പോകുമായിരുന്നു. അടുത്ത കുടുംബബന്ധമായതിനാല്‍ ഇവരുടെ ബന്ധത്തില്‍ ബന്ധുക്കള്‍ക്കാര്‍ക്കും സംശയമൊന്നും തോന്നിയിരുന്നില്ല.
എന്നാല്‍ ഓഗസ്റ്റ് 12ന് സന്ധ്യയെ പെട്ടെന്ന് വീട്ടില്‍ നിന്ന് കാണാതായി. ഇതോടെ കാര്യങ്ങള്‍ നാടകീയ വഴിത്തിരിവിലെത്തി. പരിശോധനയില്‍ ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് സന്ധ്യയെ കണ്ടെത്തി.
തുടര്‍ന്ന് വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും ഭര്‍ത്താവിനും മകനുമൊപ്പം അവര്‍ താമസിക്കുകയും ചെയ്തു. എന്നാല്‍ ഓഗസ്റ്റ് 22ന് സന്ധ്യ വീണ്ടും അപ്രത്യക്ഷയായി. ഇത്തവണ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് അവര്‍ കടന്നുകളഞ്ഞത്. അതിനുശേഷം അവര്‍ തിരികെ എത്തിയില്ല.
ഏറെ ദിവസം കഴിഞ്ഞിട്ടും ഭാര്യ തിരിച്ചുവരാതായതോടെ അവരുടെ ഫോണ്‍ അശുതോഷ് പരിശോധിച്ചു. സന്ധ്യയും തന്‍റെ കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധത്തെ സൂചിപ്പിക്കുന്ന സന്ദേശങ്ങള്‍ അശുതോഷ് ഫോണില്‍ നിന്ന് കണ്ടെത്തി. വാട്ട്‌സ്ആപ്പ് ചാറ്റില്‍നിന്ന് ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞു.
ഇതിന് പിന്നാലെ ജബല്‍പൂര്‍ റൂറലിലെ ഘംപോര്‍ പോലീസ് സ്റ്റേഷനില്‍ അശുതോഷ് പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
രഞ്ജിനി ഹരിദാസുമായി ലെസ്‌ബിയൻ ബന്ധം; വ്യക്ത വരുത്തി രഞ്ജിനി ജോസ്
കൊച്ചി: ഗായിക രഞ്ജിനി ജോസും അവതാരിക രഞ്ജിനി ഹരിദാസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഈ ബന്ധത്തെ കുറിച്ച് വ്യക്ത വരുത്തിയിരിക്കുകയാണ് രഞ്ജിനി ജോസ്. രഞ്ജിനി ഹരിദാസിന്‍റെ പോഡ്കാസ്റ്റില്‍ തന്നെയാണ് രഞ്ജിനി ജോസ് തുറന്ന് സംസാരിച്ചത്.
താനും രഞ്ജിനി ഹരിദാസും ലെസ്ബിയന്‍ കപ്പിള്‍ ആണെന്ന വാര്‍ത്തകള്‍ക്കെതിരെ ഉൾപ്പെടെയാണ് രഞ്ജിനി ജോസ് പ്രതികരിച്ചത്. താനും ഗായകന്‍ വിജയ് യേശുദാസും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെക്കുറിച്ചും രഞ്ജിനി വിശദീകരിച്ചു. രഞ്ജിനി ജോസിന്‍റെ വാക്കുകൾ ഇങ്ങനെ- ആളുകള്‍ സെന്‍സിറ്റീവുമാണ് ഇന്‍സെന്‍സിറ്റീവുമാണെന്ന് തോന്നിയിട്ടുണ്ട്.
പ്രത്യേകിച്ചും കൊവിഡിന് ശേഷം. എന്നേയും സഹ ഗായകനേയും കുറിച്ചും, എന്നേയും നിന്നേയും (രഞ്ജിനി ഹരിദാസ്) കുറിച്ചും വാര്‍ത്തകള്‍ വന്നതും എനിക്ക് പ്രതികരിക്കേണ്ടി വന്നതും നോക്കൂ.
ഇന്‍സെന്‍സിറ്റീവായി ഒന്ന് എഴുതിക്കഴിഞ്ഞാല്‍ പിന്നെ ഇങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഞാന്‍ ഒരിക്കല്‍ പ്രതികരിച്ച് അവസാനിപ്പിച്ചത്. ഒരുപാട് പേര്‍ പിന്തുണച്ചെത്തി. ഇത് വിജയ് യേശുദാസും ഞാനും ഡേറ്റിങ്ങിലാണെന്ന് പറഞ്ഞതിനെക്കുറിച്ചാണ്. അവന്‍ എന്‍റെ ബാല്യകാല സുഹൃത്താണ്. ഞങ്ങള്‍ ഡേറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭ്രാന്താണ്.
ചിലര്‍ നേരിട്ട് എന്‍റെയടുത്ത് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവന്‍ പത്താം ക്ലാസ് മുതല്‍ എന്‍റെ സുഹൃത്താണ്. അന്ന് മുതല്‍ അറിയാം. ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവന്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ടാണ്. കരണ്‍ ജോഹറിന്‍റെ സിനിമയില്‍ നടക്കുമായിരിക്കും, പക്ഷെ എന്‍റെ ജീവിതത്തില്‍ നടക്കില്ല.
കൊവിഡിന് ശേഷം ആളുകള്‍ വല്ലാതെ ഇന്‍സെന്‍സിറ്റീവായിട്ടുണ്ട്. പിന്നെ എന്നേയും നിന്നേയും ചേര്‍ത്താണ് വിവരക്കേട് പറഞ്ഞത്. നമ്മള്‍ ലെസ്ബിയന്‍ ആണെന്ന്. ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്‍റെ പ്രശ്നം. എനിക്ക് അവരോട് എതിര്‍പ്പുകളില്ല, പക്ഷെ ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ല എന്ന് ഞാന്‍ പറഞ്ഞു എന്നും രഞ്ജിനി ജോസ് പറയുന്നു.
Post A Comment: