ആറ് ഭാര്യമാർ ഒരേ സമയം ഗർഭിണികളാകുക. ഇത്തരം ഒരു വാർത്തയാണ് ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നിന്നും പുറത്തു വരുന്നത്. കെനിയയിലെ ജീവിത രീതിയിൽ ബഹുഭാര്യാത്വം സാധാരണമാണ്. എന്നാൽ ആറ് ഭാര്യമാരും ഒരേ സമയം ഗർഭിണിയായിരിക്കുകയെന്നതാണ് യുവാവിന്‍റെ കുടുംബത്തെ ശ്രദ്ധേയമാക്കുന്നത്.
യുവാവിന്‍റെയും ഭാര്യമാരുടെയും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ഭാര്യമാരിൽ രണ്ടു പേർ ഏഴ് മാസവും നാല് പേർ അഞ്ചുമാസവും ഗർഭിണികളാണ്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ ഈ ആറ് കുഞ്ഞുങ്ങളെയും സ്വീകരിക്കുന്ന യുവാവിന്‍റെ വീടിനെ കുറിച്ചാണ് കൂടുതൽ ചർച്ചകൾ.
വീട് ഒരു സ്വകാര്യ മെറ്റേണിറ്റി വാർഡായി മാറുമെന്ന് ചിലർ കമന്‍റ് ചെയ്യുന്നുണ്ട്. സ്ത്രീകളുടെ ആരോഗ്യ നില പരിശോധിക്കണമെന്നും ചിലർ നിർദേശിക്കുന്നു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Post A Comment: