ബ്രസീലിയ: ജനിക്കാനായി പിറന്നവൻ..... ഇത്തരം ഒരു അടിക്കുറിപ്പോടെയാണ് ബ്രസീലിലെ ഒരു നവജാത ശിശുവിന്‍റെ ചിത്രം ഈ ലോകം മുഴുവൻ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഗർഭ നിരോധന മാർഗമായ ഇന്‍ട്രയൂട്രീന്‍ ഡിവൈസ് (ഐയുഡി) ഉപയോഗിച്ച യുവതിക്ക് ഉണ്ടായ കുട്ടിയാണ് ചിത്രത്തിലെ താരം.
ഗർഭ നിരോധന മാർഗം ഉപയോഗിച്ചിട്ടും ഗർഭിണിയാകുന്നവർ നിരവധിയാണ്. എന്നാൽ ഈ കുട്ടി വൈറലായതിനു പിന്നിലെ കാരണം വേറെയാണ്. കുട്ടി പുറത്തേക്ക് വന്നത് അമ്മയുടെ ഉള്ളിൽ നിക്ഷേപിച്ചിരുന്ന ഗർഭ നിരോധന മാർഗമായ കോപ്പർട്ടിയും കൈയിൽ പിടിച്ചുകൊണ്ടാണ്.
പ്രസവത്തിനു പിന്നാലെ ആശുപത്രി അധികൃതർ ഇത് ശ്രദ്ധിക്കുകയും ഫോട്ടോ പകർത്തുകയും ചെയ്‌തു. അപ്പോൾ കോപ്പർട്ടി ഒരു ട്രോഫി കണക്കെ കൈയിൽ പിടിച്ചിരിക്കുകയായിരുന്നു കുട്ടി.
ക്വിഡി അറാജോ ഡി ഒലിവേരയെന്ന യുവതിയാണ് കോപ്പര്‍ ടി ഉപയോഗിച്ചിട്ടും ഗരർഭിണിയായത്. പ്രസവമെടുത്ത ഡോക്ടര്‍ നതാലിയ റോഡ്രിഗസ് ആണ് കുഞ്ഞിന്‍റെ ചിത്രം പങ്കുവച്ചത്. രണ്ട് വര്‍ഷം മുമ്പാണ് കുഞ്ഞിന്‍റെ അമ്മ കോപ്പര്‍ ടി ഉപയോഗിച്ചത്. എന്നാല്‍ ഇത് ഉപയോഗിച്ചിട്ടും ഗര്‍ഭധാരണം തടയാന്‍ സാധിച്ചില്ല. എന്‍റെ വിജയ ട്രോഫി-എന്നെ തടയാന്‍ കഴിയാത്ത ഐയുഡി- എന്ന അടിക്കുറിപ്പോടെയാണ് ഡോക്ടര്‍ ചിത്രം പങ്കിട്ടത്.
99 ശതമാനത്തിലധികം ഉയര്‍ന്ന ഫലപ്രാപ്തിക്ക് പേരുകേട്ട ഗര്‍ഭനിരോധന മാർഗമാണ് കോപ്പര്‍ ഐയുഡി. എന്നാല്‍ എന്നിട്ടും താന്‍ ഗര്‍ഭിണിയായത് ക്വിഡിയെ അദ്ഭുതപ്പെടുത്തി. ഗര്‍ഭകാലത്ത് ഐയുഡി നീക്കം ചെയ്യുന്നതിലെ അപകടസാധ്യതകള്‍ കാരണം അത് അതേപടി നിലനിര്‍ത്തുകയായിരുന്നു.
പ്രസവസമയത്ത് മറ്റ് പല ബുദ്ധിമുട്ടുകളും ഇതുകാരണം ക്വിഡിക്ക് നേരിടേണ്ടി വന്നു. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ അവര്‍ ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മാത്യൂസ് ഗബ്രിയേല്‍ എന്നാണ് അവന്‍റെ പേര്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
അമ്മയെ കറിക്കത്തികൊണ്ട് കുത്തി മകൾ
ആലപ്പുഴ: അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചത് ചോദ്യം ചെയ്‌ത അമ്മയെ 17 കാരി കുത്തി പരുക്കേൽപ്പിച്ചു. ആലപ്പുഴ ബീച്ച് വാർഡിൽ താമസിക്കുന്ന അധ്യാപികയായ വീട്ടമ്മയ്ക്കാണ് കുത്തേറ്റത്. പ്ലസ് വൺ വിദ്യാർഥിനിയായ മകളാണ് അമ്മയെ കുത്തിയത്.
കഴുത്തിന് കുത്തേറ്റ ഇവർ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. മകൾക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മകളുടെ മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അമ്മ ഫോണിന്‍റെ ചാർജർ മാറ്റിവച്ചു. ഇതിനെ ചൊല്ലിയും ഇരുവരും തമ്മിൽ വഴക്കിട്ടു.
ഇതിനു പിന്നാലെ വീടിന്‍റെ തറയിൽ വളർത്തു നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ മകളോട് അമ്മ പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കം ഉണ്ടാകുകയും കറിക്കത്തികൊണ്ട് 17 കാരി അമ്മയുടെ കഴുത്തിൽ കുത്തുകയുമായിരുന്നു. ഈ സമയത്ത് പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ അധ്യാപിക വീട്ടിൽ നിന്നും ഇറങ്ങിയോടി സമീപത്തെ വീട്ടിലെത്തി.
അയൽവാസിയുടെ വീട്ടിലെത്തിയ ഇവർ ബോധം കെട്ട് വീഴുകയായിരുന്നു. അയൽവാസിയായ യുവാവ് കഴുത്തിൽ തുണികൊണ്ട് കെട്ടിയ ശേഷം പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ആംബുലൻസ് എത്തിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഐസിയുവിൽ കഴിയുന്ന ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ പൊലീസ് ഷെൽറ്റർ ഹോമിലേക്ക് മാറ്റി.

Post A Comment: