ബിച്ചും പാർക്കുമൊന്നുമല്ല, പബ്ലിക് ടോയ്‌ലറ്റ് വരെ പ്രണയ സ്ഥലമാക്കുന്നതാണ് പുതിയ തലമുറയുടെ രീതി. ഇത്തരത്തിൽ ഒരു കമിതാക്കളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മലേഷ്യയിലെ ഒരു പ്രമുഖ മാളിലാണ് സംഭവം. മാളിലെ പബ്ലിക് ടോയ്‌ലറ്റിനു മുമ്പിൽ ക്യൂ നിന്നവരാണ് വൈറൽ വീഡിയോയ്ക്ക് പിന്നിൽ. സ്‌കൂൾ വിദ്യാർഥികളെന്ന് തോന്നിപ്പിക്കുന്ന രണ്ട് പേർ ടോയ്‌ലറ്റിന് ഉള്ളിലേക്ക് പോയി. 40 മിനിറ്റ് കഴിഞ്ഞിട്ടും ഇരുവരെയും പുറത്തേക്ക് കാണാതെ വന്നതോടെയാണ് സംശയം ഉണ്ടായത്.
തുടർന്ന് പുറത്തു നിന്ന ആളുകൾ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും സെക്യൂരിറ്റി എത്തി ഡോറിൽ തട്ടിയിട്ടും വാതിൽ തുറന്നില്ല. താഴ് ഭാഗത്തെ വിടവിലൂടെ നാല് കാലുകൾ കണ്ടതോടെയാണ് രണ്ടു പേരും ഒരുമിച്ച് ഒരു ടോയ്‌ലറ്റിലാണ് കയറിയതെന്ന് മനസിലാക്കിയത്.
തുടർന്ന് കാത്തു നിന്ന ചിലർ ഇത് മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇപ്പോഴത്തെ പ്രണയിനികൾക്ക് ടോയ്‌ലറ്റ് പോലും കിടപ്പറയാണെന്ന തരത്തിലാണ് കമന്‍റുകൾ.
Join Our Whats App group
Post A Comment: