www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1954) Idukki (1883) Mostreaded (1617) Crime (1475) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മകളുടെ വിവാഹം ക്ഷണിക്കാൻ പോയ പിതാവ് അപകടത്തിൽ മരിച്ചു

Share it:



പാലക്കാട്: മകളുടെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ വാഹനാപകടത്തിൽപെട്ട് റിട്ട. അധ്യാപകൻ മരിച്ചു. മുട്ടിക്കുളങ്ങര എ യുപി സ്‌കൂളിലെ മുന്‍ അധ്യാപകൻ മുണ്ടൂര്‍ നൊച്ചുപ്പുള്ളി കയ്യറ വീട്ടില്‍ കെ.വി. രാധാകൃഷ്ണനാണ് (66) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെ പാലക്കാട്‌ കോഴിക്കോട് ബൈപാസിലെ കൊപ്പം ജംക്ഷനിലായിരുന്നു അപകടം.

കൊപ്പത്തുനിന്ന് ബൈക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ കോയമ്പത്തൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് വീണ രാധാകൃഷ്ണന്‍റെ ശരീരത്തിലൂടെ പിന്‍ചക്രം കയറിയിറങ്ങിയെന്നും സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചെന്നും നോര്‍ത്ത് പൊലീസ് അറിയിച്ചു.

ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌ മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വീട്ടുവളപ്പില്‍ രാവിലെ 11ഓടെ സംസ്‌കാരം നടക്കും. പൊന്നമ്മയാണ് ഭാര്യ. മക്കള്‍: സാന്ദ്ര, സരോജ്.

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

പീരുമേട്ടിൽ കളം വ്യക്തം 

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയുടെ ശ്രദ്ധാ കേന്ദ്രമായ പീരുമേട്ടിൽ കളം വ്യക്തമാകുന്നു. യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. സിറിയക് തോമസ് തന്നെ മത്സര രംഗത്തെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 

മണ്ഡലത്തിൽ ഏകകണ്ഡമായി സിറിയക്കിന്‍റെ പേരാണ് ദേശീയ നേതൃത്തിന്‍റെ പരിഗണനയിലുള്ളത്. കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചാൽ സിറിയക് തന്നെ യുഡിഎഫിനു വേണ്ടി ഇത്തവണയും കളത്തിലിറങ്ങും. കഴിഞ്ഞ തവണ അന്തരിച്ച വാഴൂർ സോമനോട് നേരിയ വോട്ടിനാണ് സിറിയക് പരാജയപ്പെട്ടത്. 

ഇത്തവണ വിജയ സാധ്യത മുന്നിൽ കണ്ടാണ് സിറിയക്കിന്‍റെ പേര് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ മത്സരിക്കുന്നതിനും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, വാഴൂർ സോമന്‍റെ മകൻ സോബിൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനാ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും സലിംകുമാറിനെ തന്നെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. 

ഇതോടെ മണ്ഡലത്തിലെ പരിപാടികളിൽ സലിംകുമാർ സജീവമായി. പീരുമേട് മണ്ഡലത്തിലെ എൽഡിഎഫ് ജാഥയ്ക്ക് നേതൃത്വം കൊടുക്കുന്നതും സലിംകുമാറാണ്. ഇതോടെ മണ്ഡലത്തിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Share it:
Next
This is the most recent post.
Previous
Older Post

Kerala

Post A Comment: