ടെഹ്റാൻ: ഇറാഖിൽ യുഎസ് കപ്പലിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബസറയ്ക്ക് സമീപം എണ്ണ ടാങ്കറിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥീരീകരിച്ചിട്ടുണ്ട്.
യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. രക്ഷപെട്ട ഇന്ത്യൻ നാവികരുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു.
അതേസമയം ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബഹ്റൈനിൽ നാല് പേർ അറസ്റ്റിലായി. യുഎഇയിൽ ഇന്ന് പുലർച്ചെ ഇറാന്‍റെ ശക്തമായ ആക്രമണം നടന്നു. ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള കെട്ടിടത്തിനു മുകളിൽ ഡ്രോൺ പതിച്ചു. ആർക്കും പരുക്കില്ലെന്നാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചത്.
Join Our Whats App group

Post A Comment: