www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1961) Idukki (1890) Mostreaded (1617) Crime (1477) National (1239) Entertainment (853) Viral (444) world (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഡ്രോൺ ആക്രമണത്തിൽ അബുദാബിയിൽ വൻ തീ പിടുത്തം

Share it:



അബുദാബി: ഡ്രോൺ ആക്രമണത്തെ തുടർന്ന് അബുദാബി റുവൈസ് വ്യവസായ മേഖലയിൽ വൻ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. ആർക്കും പരുക്കേറ്റിട്ടില്ലെന്നും അഗ്നി രക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേ‍യമാണെന്നാണ് ഔദ്യോഗികമായ അറിയിപ്പ്. 

ഇതിനിടെ മനാമയിൽ നടന്ന ഇറാന്‍റെ മിസൈൽ ആകമരമണത്തിൽ ബഹ്റൈൻ പൗര കൊല്ലപ്പെട്ടു. 28 കാരിയാണ് കൊല്ലപ്പെട്ടത്. എട്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. മനാമയിലെ ജനവാസ മേഖല കേന്ദ്രമാക്കിയാണ് ആക്രമണം നടന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ടി20 ലോകകപ്പ് ടീമിന് ലഭിക്കുന്നത് കോടികൾ 

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിനു പുറമേ ഇന്ത്യൻ ടീമിനു ലഭിക്കാനിരിക്കുന്ന സമ്മാനത്തുക എത്രയെന്ന അന്വേഷണത്തിലാണ് ആരാധകർ. ഇതു സസംബന്ധിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം ചാമ്പ്യന്മാരായ ഇന്ത്യക്ക് 2.34 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 21.5 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.  

കിരീടം ലക്ഷ്യമിട്ട് 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയികളായി തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഇന്ത്യ, ചരിത്രത്തിലാദ്യമായി മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ടീമായി മാറി. സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യൻ ടീമിനാണ് ഏറ്റവും വലിയ തുക ലഭിക്കുക. 

ഈ ടൂര്‍ണമെന്‍റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1,12,500 ഡോളര്‍ (ഏകദേശം 1.03 കോടി രൂപ) വീതം ലഭിക്കും.

റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് 1.17 ദശലക്ഷം ഡോളര്‍ (ഏകദേശം 10.75 കോടി രൂപ) ലഭിക്കും. സെമി ഫൈനലില്‍ തോറ്റ ടീമുകള്‍ക്ക് ഏകദേശം 6.20 കോടി രൂപ വീതവും, അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനക്കാര്‍ക്ക് 2.48 കോടി രൂപ വീതവും ലഭിക്കും. ഒൻപതു മുതല്‍ 12 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.24 കോടി രൂപയും, 13 മുതല്‍ 20 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.03 കോടി രൂപയുമാണ് ലഭിക്കുക. ഇതിന് പുറമെ ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകള്‍ക്ക് ലഭിക്കുന്നതാണ്.

Share it:

Gulf

Post A Comment: