www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2003) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കാട്ടുപൂച്ചയെ രക്ഷിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

Share it:



തൃശൂർ: റോഡിനു കുറുകെ ചാടിയ കാട്ടുപൂച്ചയെ രക്ഷിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ ബസുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കൊടുങ്ങല്ലൂർ- തൃശൂർ റൂട്ടിൽ തിങ്കൾ രാത്രി 9.30 ഓടെയായിരുന്നു അപകടം. രാപ്പാല്‍ സ്വദേശി സൂരജ് ആണ് മരിച്ചത്. 

റോഡിനു കുറുകെ ചാടിയ കാട്ടുപൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു മണിക്കൂറോളം ബസിനടിയില്‍ കുടുങ്ങിക്കിടന്ന സൂരജിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സ്വകാര്യ ബസ് ജീവനക്കാരനായ സൂരജ് ജോലിക്ക് ശേഷം സ്വന്തം ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയാണ് അപകടമുണ്ടായത്. ബസിനടിയില്‍ തല കുടുങ്ങിയ നിലയിലായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് സൂരജിനെ പുറത്തെടുത്തത്. പരുക്ക് പറ്റിയ കാട്ടുപൂച്ചയും ബസിനടിയില്‍ ഉണ്ടായിരുന്നു. രാപ്പാല്‍ നമ്പിയത്ത് സുധന്‍റേയും ഓമനയുടെയും മകനാണ് സൂരജ്. ബിന്ദുവാണ് ഭാര്യ. മക്കള്‍ ആരോമല്‍, ആര്‍ച്ച.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ടി20 ലോകകപ്പ് ടീമിന് ലഭിക്കുന്നത് കോടികൾ 

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിനു പുറമേ ഇന്ത്യൻ ടീമിനു ലഭിക്കാനിരിക്കുന്ന സമ്മാനത്തുക എത്രയെന്ന അന്വേഷണത്തിലാണ് ആരാധകർ. ഇതു സസംബന്ധിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം ചാമ്പ്യന്മാരായ ഇന്ത്യക്ക് 2.34 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 21.5 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.  

കിരീടം ലക്ഷ്യമിട്ട് 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയികളായി തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഇന്ത്യ, ചരിത്രത്തിലാദ്യമായി മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ടീമായി മാറി. സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യൻ ടീമിനാണ് ഏറ്റവും വലിയ തുക ലഭിക്കുക. 

ഈ ടൂര്‍ണമെന്‍റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1,12,500 ഡോളര്‍ (ഏകദേശം 1.03 കോടി രൂപ) വീതം ലഭിക്കും.

റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് 1.17 ദശലക്ഷം ഡോളര്‍ (ഏകദേശം 10.75 കോടി രൂപ) ലഭിക്കും. സെമി ഫൈനലില്‍ തോറ്റ ടീമുകള്‍ക്ക് ഏകദേശം 6.20 കോടി രൂപ വീതവും, അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനക്കാര്‍ക്ക് 2.48 കോടി രൂപ വീതവും ലഭിക്കും. ഒൻപതു മുതല്‍ 12 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.24 കോടി രൂപയും, 13 മുതല്‍ 20 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.03 കോടി രൂപയുമാണ് ലഭിക്കുക. ഇതിന് പുറമെ ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകള്‍ക്ക് ലഭിക്കുന്നതാണ്.

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light