www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1959) Idukki (1890) Mostreaded (1617) Crime (1477) National (1239) Entertainment (853) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഓട്ടത്തിനിടെ ലോറിയുടെ ക്യാബിൻ മുന്നിലേക്ക് മറിഞ്ഞു; ഡ്രൈവർക്കും ക്ലീനർക്കും ഗുരുതര പരുക്ക്

Share it:



ഇടുക്കി: ഓടിക്കൊണ്ടിരിക്കെ ക്യാബിൻ മുന്നോട്ട് മറിഞ്ഞ് നിയന്ത്രണം നഷ്ടമായ ലോറി കാറിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു. കുട്ടിക്കാനം- ഏലപ്പാറ റൂട്ടിൽ മേമലയ്ക്ക് സമീപം തിങ്കൾ വൈകിട്ട് 5.15 ഓടെയായിരുന്നു അപകടം. ഇറക്കത്തിൽ മുന്നോട്ട് മറിഞ്ഞ ക്യാമ്പിൻ പോസ്റ്റിലിടിച്ച് രണ്ടായി ചളുങ്ങി. ഉള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇയാൾക്ക് ഗുരുതര പരുക്കേറ്റു. 

ക്യാബിൻ മുന്നോട്ട് മറിഞ്ഞതോടെ ലോറിയിൽ നിന്നും പുറത്തേക്ക് ചാടിയ ക്ലീനർക്കും ഗുരുതര പരുക്കേറ്റു. ഏലപ്പാറയില്‍ നിന്നും കുട്ടിക്കാനം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ബോണാമി സ്വദേശികളായ സതീഷ് (44), സതീഷ് കുമാര്‍ (49) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

Women’s Orthopedic Soft Platform Slippers


ഏലപ്പാറ ഭാഗത്തു നിന്നും വരികയായിരുന്ന ലോറി മേമല കഴിഞ്ഞപ്പോൾ ഇറക്കത്തിൽ ക്യാബിൻ മുന്നോട്ട് മറിയുകയായിരുന്നു. ലോക്ക് കൃത്യമായി വീഴാതിരുന്നതാണ് അപകട കാരണമെന്നാണ് കരുതുന്നത്. ക്യാബിൻ മൂക്കു കുത്തിയതോടെ ലോറിയുടെ നിയന്ത്രണം നഷ്ടമായി. 

ലോറിയുടെ ക്ലീനർ ഉടൻതന്നെ ലോറിയിൽ നിന്നും റോഡിലേക്ക് ചാടി. വീഴ്ച്ചയിലാണ് ഇയാൾക്ക് പരുക്കേറ്റത്. ഡ്രൈവറുമായി ലോറി മുന്നോട്ട് നീങ്ങി എതിരെ വന്ന പീരുമേട് പഞ്ചായത്തംഗം അനൂപ് ചേലക്കലിന്‍റെ കാറില്‍ ഇടിച്ച ശേഷം സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ചു. 

ഇടിയുടെ ആഘാതത്തിൽ ക്യാബിൻ രണ്ടായി ചളുങ്ങി. ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഡ്രൈവർ. ഓടിക്കൂടിയ നാട്ടുകാരും വാഹനയാത്രികരും ചേർന്നാണ് ഡ്രൈവറെ പുറത്തെടുത്തത്. വിവരം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇരുവരെയും ഉടന്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ടി20 ലോകകപ്പ് ടീമിന് ലഭിക്കുന്നത് കോടികൾ 

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിനു പുറമേ ഇന്ത്യൻ ടീമിനു ലഭിക്കാനിരിക്കുന്ന സമ്മാനത്തുക എത്രയെന്ന അന്വേഷണത്തിലാണ് ആരാധകർ. ഇതു സസംബന്ധിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം ചാമ്പ്യന്മാരായ ഇന്ത്യക്ക് 2.34 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 21.5 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.  

കിരീടം ലക്ഷ്യമിട്ട് 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയികളായി തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഇന്ത്യ, ചരിത്രത്തിലാദ്യമായി മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ടീമായി മാറി. സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യൻ ടീമിനാണ് ഏറ്റവും വലിയ തുക ലഭിക്കുക. 

ഈ ടൂര്‍ണമെന്‍റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1,12,500 ഡോളര്‍ (ഏകദേശം 1.03 കോടി രൂപ) വീതം ലഭിക്കും.

റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് 1.17 ദശലക്ഷം ഡോളര്‍ (ഏകദേശം 10.75 കോടി രൂപ) ലഭിക്കും. സെമി ഫൈനലില്‍ തോറ്റ ടീമുകള്‍ക്ക് ഏകദേശം 6.20 കോടി രൂപ വീതവും, അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനക്കാര്‍ക്ക് 2.48 കോടി രൂപ വീതവും ലഭിക്കും. ഒൻപതു മുതല്‍ 12 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.24 കോടി രൂപയും, 13 മുതല്‍ 20 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.03 കോടി രൂപയുമാണ് ലഭിക്കുക. ഇതിന് പുറമെ ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകള്‍ക്ക് ലഭിക്കുന്നതാണ്.

Share it:

Idukki

Post A Comment: