www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1954) Idukki (1883) Mostreaded (1617) Crime (1475) National (1238) Entertainment (852) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

രണ്ട് വർഷത്തിലേറെ നീണ്ട ആസുത്രണം; ആദ്യ അടിയിൽ തന്നെ തല തർന്നു: പിടിച്ചു നിൽക്കാൻ പാടുപെട്ട് ഇറാൻ

Share it:



രണ്ട് വർഷത്തിലേറെ നീണ്ട തയാറെടുപ്പ്...... കൃത്യതയാർന്ന ചുവടുകൾ.... ആദ്യ ആക്രമണത്തിൽ തന്നെ രാജ്യ തലവന്‍റെ പതനം..... ഇറാൻ- ഇസ്രയേൽ സംഘർഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ മേൽക്കൈ നേടി അമേരിക്കയും ഇസ്രയേലും. യുദ്ധത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ രാഷ്ട്ര തലവനെ ഇല്ലാതാക്കിയതോടെ ലക്ഷ്യം അതിവേഗം പൂർത്തീകരിക്കാനുള്ള നീക്കത്തിലാണ് അമേരിക്കയും ഇസ്രയേലും. 

അമേരിക്കയെ പോലും വീഴ്ത്താൻ കഴിയുമെന്നും ഇസ്രയേലിനെ തറപറ്റിക്കുമെന്നുമൊക്കെയായിരുന്നു ഇറാൻ പരമോന്നത നേതാവിന്‍റെ വാദങ്ങൾ. എന്നാൽ യുദ്ധം തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും ഗൾഫ് രാജ്യങ്ങളിൽ ഭീതി പരത്തിയലത്താതെ തന്ത്രപ്രധാനമായി ഒരു മുന്നേറ്റം പോലും നടത്താൻ ഇറാന് കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. 

അതേസമയം കൃത്യമായ ആസൂസ്ത്രമാണ് ഇറാൻ ആക്രമണത്തിൽ അമേരിക്കയും ഇസ്രയേലും നടത്തിയതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. രണ്ട് വർഷത്തിലേറെയായി ഇറാൻ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവിന്‍റെ സകല നീക്കങ്ങളും ഇസ്രയേൽ മനസിലാക്കിയിരുന്നു. 

ഇറാനിലെ ട്രാഫിക് ക്യാമറകളിൽ നുഴഞ്ഞു കയറിയായിരുന്നു ഇത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ ഇസ്രയേലിന്‍റെ രഹസ്യാന്വേഷണ വിഭാഗം നുഴഞ്ഞു കയറിയിട്ടും ഇക്കാര്യം മനസിലാക്കാൻ സാധിക്കാതെ വന്നത് ഇറാന്‍റെ വലിയ വീഴ്ച്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

രണ്ടുവർഷമായി ആയത്തുല്ല അലി ഖമനയിയുടെ റൂട്ട് മാപ്പ് ഇസ്രയേൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഖമനയി എപ്പോൾ എവിടെയുണ്ടാകും, ഏത് സമയത്ത് ഒളിവിൽ പോകും, പോയാൽ എവിടെയൊക്കെ, ഉറക്കം എപ്പോൾ എവിടെ, തുടങ്ങി ഖമനയിയുടെ സർവ കാര്യങ്ങളും ഇസ്രയേൽ മനസിലാക്കിയിരുന്നു. 

ഖമനയിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും വിശ്വസ്തരും അടക്കം സമാനമായി നിരീക്ഷണത്തിലായിരുന്നു. ഖമനയിയുടെ വിശ്വസ്തരിൽ പലരെയും ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം വശത്താക്കിയിരുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 

ഇത്ര വ്യക്തവും കൃത്യവുമായി വിവരങ്ങൾ മനസിലാക്കിയായിരുന്നു അമേരിക്കയും ഇസ്രയേലും ഇറാനെതിരെ അങ്കത്തിന് പുറപ്പെട്ടത്. ആദ്യ ആക്രമണത്തിൽ തന്നെ ഇറാന്‍റെ പ്രത്യാക്രമണ ശേഷിയെ തകർക്കാനായതും ഇവരുടെ നേട്ടമായി. ഇതിനിടെ അമേരിക്കയെ ഇല്ലാതാക്കുമെന്നും അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആയുധ ശേഖരം അടക്കം തീർന്നുകൊണ്ടിരിക്കുകയാണെന്നുമാണ് ഇറാനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ടുകൾ. 

എന്നാൽ വർഷങ്ങൾ നീണ്ട തയാറെടുപ്പ് നടത്തി ഒരു രാജ്യ തലവന്‍റെ അന്തപുരത്തിലെ രഹസ്യങ്ങൾ വരെ ചോർത്തിയ ഇസ്രയേലിനും അമേരിക്കയ്ക്കും അവിടുത്തെ ആയുധ ശേഖരവും ശേഷിയും തമ്മിൽ വ്യക്തമായ അറിവുണ്ടാകില്ലേ എന്നാണ് മറു ചോദ്യം ഉയരുന്നത്.

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

Share it:
Next
This is the most recent post.
Previous
Older Post

editorial

Post A Comment: