തൃശൂർ: പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. താന്ന്യം ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി വലിയകത്ത് ബാദുഷയുടെ മകള്‍ ബാജിറ (17) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ ബാജിറ വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ബാജിറ വീഴുന്നതു കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആംബുലസ് വരുത്തി പഴുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ടി20 ലോകകപ്പ് ടീമിന് ലഭിക്കുന്നത് കോടികൾ
മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിനു പുറമേ ഇന്ത്യൻ ടീമിനു ലഭിക്കാനിരിക്കുന്ന സമ്മാനത്തുക എത്രയെന്ന അന്വേഷണത്തിലാണ് ആരാധകർ. ഇതു സസംബന്ധിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം ചാമ്പ്യന്മാരായ ഇന്ത്യക്ക് 2.34 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 21.5 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
കിരീടം ലക്ഷ്യമിട്ട് 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയികളായി തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഇന്ത്യ, ചരിത്രത്തിലാദ്യമായി മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ടീമായി മാറി. സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യൻ ടീമിനാണ് ഏറ്റവും വലിയ തുക ലഭിക്കുക.
ഈ ടൂര്‍ണമെന്‍റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1,12,500 ഡോളര്‍ (ഏകദേശം 1.03 കോടി രൂപ) വീതം ലഭിക്കും.
റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് 1.17 ദശലക്ഷം ഡോളര്‍ (ഏകദേശം 10.75 കോടി രൂപ) ലഭിക്കും. സെമി ഫൈനലില്‍ തോറ്റ ടീമുകള്‍ക്ക് ഏകദേശം 6.20 കോടി രൂപ വീതവും, അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനക്കാര്‍ക്ക് 2.48 കോടി രൂപ വീതവും ലഭിക്കും. ഒൻപതു മുതല്‍ 12 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.24 കോടി രൂപയും, 13 മുതല്‍ 20 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.03 കോടി രൂപയുമാണ് ലഭിക്കുക. ഇതിന് പുറമെ ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകള്‍ക്ക് ലഭിക്കുന്നതാണ്.

Post A Comment: