www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1891) Mostreaded (1617) Crime (1479) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കരയുദ്ധത്തിന് ലക്ഷ്യമിട്ട് അമേരിക്ക; 2500 മറീനുകളുമായി യുദ്ധ കപ്പൽ പുറപ്പെട്ടു

Share it:



വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിന് ആക്കം കൂട്ടി അമേരിക്ക കര യുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ജപ്പാനിലെ ഒകിനാവയിലുള്ള താവളത്തിൽ നിന്ന് 2500 മറീനുകളാണ് പുറപ്പെട്ടത്. 

യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിലാണ് മറീനുകൾ പുറപ്പെട്ടതെന്നാണ് വിവരം. ഇറാന്‍റെ ഏതെങ്കിലും പ്രദേശം പിടിച്ചെടുക്കുന്നതിനോ സംഘർഷ സ്ഥലത്തേക്ക് വിന്യസിക്കുന്നതിനോ ഈ സൈന്യത്തെ ഉപയോഗിക്കും. 

മറീനുകൾ കടലിലും കരയിലു പോരാടാൻ വൈദഗ്ധ്യമുള്ളവരാണ്. ഇറാനെതിരെ യുദ്ധത്തിൽ വിന്യസിക്കപ്പെടുന്ന ആദ്യത്തെ കരസേന വിഭാഗം എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. അതേസമയം മറീനുകളെ വിന്യസിച്ചതോടെ യുദ്ധം നീളുമെന്നാണ് സൂചനകൾ. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സൗന്ദര്യ വർധനവിന് സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ; യുവതി മരിച്ചു 

ഒട്ടാവ: സൗന്ദര്യം വർധിപ്പിക്കാൻ സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ നടത്തിയ 35 കാരി മരിച്ചു. കാനഡയിലെ ക്യൂബെക്കിൽ താമസിക്കുന്ന ജെസീക്ക ചാഗ്നോനാണ് മരിച്ചത്. തുർക്കിയിലെ അന്‍റാലിയയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് ഇവർ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും പിന്നീട് ഇവരുടെ ആരോഗ്യ നില മോശമാകുകയായിരുന്നു. തുടർന്ന് ക്ലിനിക്കിലെ തന്നെ ആരോഗ്യ പ്രവർത്തകർ അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് കുട്ടികളുടെ അമ്മയാണ് ജെസീക്ക. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തെന്നാണ് പൊലീസ് വിശദീകരണം. 

അതേസമയം ചികിത്സയ്ക്കായി തുർക്കിക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് തങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ജെസീക്കയുടെ സുഹൃത്ത് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ മരണ കാരണം വ്യക്തമാകു. 

Share it:
Next
This is the most recent post.
Previous
Older Post

world

Post A Comment: