www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1955) Idukki (1888) Mostreaded (1617) Crime (1477) National (1239) Entertainment (853) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പച്ച ഏലക്കാ മോഷണം: രണ്ട് പേർ അറസ്റ്റിൽ

Share it:



ഇടുക്കി: സ്റ്റോറിലേക്ക് കൊണ്ടുപോകാൻ റോഡരികിൽ വച്ചിരുന്ന 40 കിലോ പച്ച ഏലക്കാ ബൈക്കിലെത്തി കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. വണ്ടൻമേട് കടശിക്കടവിനു സമീപത്തെ സ്വകാര്യ ഏലത്തോട്ടത്തിലെ ഏലക്കയാണ് കഴിഞ്ഞ 28ന് മോഷണം പോയത്.

സംഭവത്തിൽ കുമളി റോസാപ്പൂക്കണ്ടം കിണറ്റിൻകരയിൽ അജ്മൽ അൻസാരി(19), പീരുമേട് ഗസ്റ്റ് ഹൗസ് കോർട്ടേഴ്‌സിൽ രതീഷ് സെൽവം(30) എന്നിവരെയാണ് വണ്ടൻമേട് പൊലീസ് പിടികൂടിയത്. 

സ്റ്റോറിലേക്ക് കൊണ്ടുപോകാൻ റോഡരുകിൽ പച്ച ഏലക്കാ എത്തിച്ച ശേഷം തൊഴിലാളികൾ തോട്ടത്തിലേക്ക് പോയപ്പോൾ ബൈക്കിലെത്തിയ പ്രതികൾ ഒരു ചാക്ക് ഏലക്ക കവരുകയായിരുന്നു. പ്രതികളുടെ ദൃശ്യം സിസിടിവിയിൽ നിന്ന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തവെ പുറ്റടിയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. 

വണ്ടൻമേട് എസ്‌ഐ ബിനോയി എബ്രഹാം, എസ്‌ഐ ജി.പ്രകാശ്, എസ് സിപിഒമാരായ ജെയ്‌മോൻ, കൃഷ്ണകുമാർ, എഎസ്‌ഐ ഷിജോ എന്നിവർ ഉൾപെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

എസിക്കുള്ളിൽ അഞ്ച് പാമ്പ് 

തിരുവനന്തപുരം: വീടിനുള്ളിലെ എസിക്കുള്ളിൽ നിന്നും അഞ്ച് പാമ്പുകളെ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്ത് ചെറുവയ്ക്കൽ സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ മാധവ് ജെ. പണിക്കരുടെ വീട്ടിലെ കിടപ്പുമറിയിൽ സ്ഥാപിച്ചിരുന്ന എസിക്കുള്ളിലാണ് പാമ്പുകൾ തമ്പടിച്ചിരുന്നത്.

മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എസിയുടെ അടിഭാഗത്ത് വാലു പോലെ എന്തോ ശ്രദ്ധയില്‍പ്പെട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വനം വകുപ്പിലെ പരുത്തിപളളി റേഞ്ചിലെ സ്‌നേക്ക് റെസ്‌ക്യൂ ഓഫീസര്‍ റോഷ്‌നിയെ വീട്ടുകാര്‍ വിളിച്ചു. റോഷ്‌നിയുടെ നിര്‍ദേശ പ്രകാരം സര്‍പ്പയിലെ സ്‌നേക്ക് ക്യാച്ചര്‍ ഗൗതം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി.

ടോര്‍ച്ചടിച്ചു നോക്കിയപ്പോഴാണ് കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണെന്ന് മനസിലായത്. എസി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. എസി ടെക്‌നീഷ്യനെത്തി എസി തുറന്നപ്പോള്‍ അഞ്ച് വില്ലൂന്നി പാമ്പുകളെ കണ്ടു. എസിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളില്‍ കയറിയത്. 

മണിക്കൂറുകള്‍ ശ്രമിച്ച് നാലെണ്ണത്തിനെ പിടിച്ചു. അഞ്ചാമത്തേത് ഔട്ടര്‍ പൈപ്പിന്‍റെ വശത്തു കൂടി പുറത്തേക്ക് ചാടി. മരചില്ലകള്‍ വീടിന്‍റെ ടെറസിലേക്ക് താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവ വീട്ടിലെ എസിക്കുള്ളില്‍ കയറിയത്. പിടികൂടിയ പാമ്പുകളെ ആള്‍ത്താമസമില്ലാത്ത സ്ഥലത്തെ കുറ്റിക്കാട്ടില്‍ തുറന്നുവിടുകയും ചെയ്തു.

Share it:

Idukki

Post A Comment: