ആലപ്പുഴ: കളിക്കുന്നതിനിടെ വീടിനു സമീപത്തെ കുളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. മണ്ണഞ്ചേരി കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദിനു സമീപത്ത് ചിറപ്പുറത്ത് അനസിന്‍റെ മകൻ ഐസാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീണതായാണ് പ്രാഥമിക വിവരം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ജലാശയത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഐസാന്റെ ഖബറടക്കം ഇന്ന് വൈകിട്ട് 7.30-ന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
സൗന്ദര്യ വർധനവിന് സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ; യുവതി മരിച്ചു
ഒട്ടാവ: സൗന്ദര്യം വർധിപ്പിക്കാൻ സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ നടത്തിയ 35 കാരി മരിച്ചു. കാനഡയിലെ ക്യൂബെക്കിൽ താമസിക്കുന്ന ജെസീക്ക ചാഗ്നോനാണ് മരിച്ചത്. തുർക്കിയിലെ അന്‍റാലിയയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് ഇവർ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും പിന്നീട് ഇവരുടെ ആരോഗ്യ നില മോശമാകുകയായിരുന്നു. തുടർന്ന് ക്ലിനിക്കിലെ തന്നെ ആരോഗ്യ പ്രവർത്തകർ അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് കുട്ടികളുടെ അമ്മയാണ് ജെസീക്ക. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തെന്നാണ് പൊലീസ് വിശദീകരണം.
അതേസമയം ചികിത്സയ്ക്കായി തുർക്കിക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് തങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ജെസീക്കയുടെ സുഹൃത്ത് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ മരണ കാരണം വ്യക്തമാകു.

Post A Comment: