www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1959) Idukki (1890) Mostreaded (1617) Crime (1477) National (1239) Entertainment (853) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കട്ടപ്പനയിൽ വരുന്നു അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് സ്റ്റേഡിയം

Share it:



ഇടുക്കി: ഇടുക്കി ജില്ലയുടെ കായിക സിരാകേന്ദ്രമാകാനുള്ള കുതിപ്പിന് തുടക്കമിട്ട് കട്ടപ്പന നഗരസഭ. അന്താരാഷ്ട്ര നിലവാരത്തിൽ സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയം നിർമാണത്തിനുള്ള ഒരുക്കമാണ് കട്ടപ്പന നഗരസഭ നടത്തുന്നത്. തിങ്കളാഴ്ച്ച നടന്ന കട്ടപ്പന നഗരസഭാ ബജറ്റ് അവതരണത്തിലാണ് ഭരണ സമിതി സ്റ്റേഡിയം നിർമാണത്തിനുള്ള പദ്ധതി അവതരിപ്പിച്ചത്.

സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്താൻ ബജറ്റിൽ അഞ്ച് കോടി രൂപ നീക്കിവച്ചതോടെ ഹൈറേഞ്ച് മേഖലയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകുവിരിയുകയാണ്. കായിക ക്ഷമതയുള്ള യുവ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അര്‍ദേശീയ നിലവാരമുള്ള സ്‌റ്റേഡിയം നിര്‍മിക്കാന്‍ നഗരസഭ ലക്ഷ്യമിടുന്നതെന്നും ആയതിലേക്ക് സ്ഥലം വാങ്ങുന്നതിന് അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നതായും വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 

നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിലാണ് ബജറ്റ് അവതരണം നടന്നത്. നിലവിൽ നെടുങ്കണ്ടത്തെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം മാത്രമാണ് ഹൈറേഞ്ച് മേഖലയിൽ ഉള്ളത്. ഇതിനാൽ തന്നെ കായിക താരങ്ങൾക്ക് പരിശീലനം നടത്തുന്നതിനോ, കായിക മേളകൾ നടത്തുന്നതിനോ അസൗകര്യം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 

ഹൈറേഞ്ചിന്‍റെ സിരാകേന്ദ്രമായ കട്ടപ്പനയിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഇതിനാണ് ഇപ്പോൾ നഗരസഭ മുൻതൂക്കം നൽകിയിരിക്കുന്നത്.  

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ടി20 ലോകകപ്പ് ടീമിന് ലഭിക്കുന്നത് കോടികൾ 

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിനു പുറമേ ഇന്ത്യൻ ടീമിനു ലഭിക്കാനിരിക്കുന്ന സമ്മാനത്തുക എത്രയെന്ന അന്വേഷണത്തിലാണ് ആരാധകർ. ഇതു സസംബന്ധിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം ചാമ്പ്യന്മാരായ ഇന്ത്യക്ക് 2.34 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 21.5 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.  

കിരീടം ലക്ഷ്യമിട്ട് 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയികളായി തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഇന്ത്യ, ചരിത്രത്തിലാദ്യമായി മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ടീമായി മാറി. സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യൻ ടീമിനാണ് ഏറ്റവും വലിയ തുക ലഭിക്കുക. 

ഈ ടൂര്‍ണമെന്‍റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1,12,500 ഡോളര്‍ (ഏകദേശം 1.03 കോടി രൂപ) വീതം ലഭിക്കും.

റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് 1.17 ദശലക്ഷം ഡോളര്‍ (ഏകദേശം 10.75 കോടി രൂപ) ലഭിക്കും. സെമി ഫൈനലില്‍ തോറ്റ ടീമുകള്‍ക്ക് ഏകദേശം 6.20 കോടി രൂപ വീതവും, അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനക്കാര്‍ക്ക് 2.48 കോടി രൂപ വീതവും ലഭിക്കും. ഒൻപതു മുതല്‍ 12 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.24 കോടി രൂപയും, 13 മുതല്‍ 20 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.03 കോടി രൂപയുമാണ് ലഭിക്കുക. ഇതിന് പുറമെ ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകള്‍ക്ക് ലഭിക്കുന്നതാണ്.

Share it:

Idukki

Post A Comment: