www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2003) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

തർക്കം തീരാതെ പീരുമേടും ഉടുമ്പൻചോലയും; കോൺഗ്രസിൽ സ്ഥാനാർഥി നിർണയം കീറാമുട്ടി

Share it:



ഇടുക്കി: ആദ്യ ഘട്ട പട്ടിക പുറത്തു വന്നപ്പോഴും ഇടുക്കിയിലെ നിർണായക സീറ്റുകളിൽ സ്ഥാനാർഥികളെ കണ്ടെത്താനാവാതെ കോൺഗ്രസ്. പീരുമേട്, ഉടുമ്പൻചോല മണ്ഡലങ്ങളിലാണ് ഇപ്പോഴും തീരുമാനമാകാത്തത്. ഉടുമ്പൻചോലയിൽ കെപിസിസി നേതാവടക്കമുള്ളവരുടെ പേരുകൾ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും വിജയ സാധ്യത കണക്കിലെടുത്ത് ഈ പേരുകൾ വെട്ടിയെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. 

ഈഴവ വോട്ടുകൾ കൂടുതലുള്ള മണ്ഡലത്തിൽ എസ്എൻഡിപി നേതാക്കളുടെ കൂടി അഭിപ്രായത്തിനു പ്രാധാന്യം നൽകിയുള്ള ആളായിരിക്കും സ്ഥാനാർഥി. ഇങ്ങനെ വന്നാൽ പുതുമുഖത്തെ മണ്ഡലത്തിൽ പരീക്ഷിക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. 

പീരുമേട്ടിലും തീരുമാനമെടുക്കാനാവാത്ത സ്ഥിതിയിലാണ് കോൺഗ്രസ് നേതൃത്വം. അഡ്വ. സിറിയക് തോമസും മുൻ ഡിസിസി പ്രസിഡന്‍റ് റോയി കെ. പൗലോസുമാണ് അന്തിമ പട്ടികയിൽ. എ വിഭാഗത്തിന്‍റെ ഭാഗമായ സിറിയക്കും വേണുഗോപാൽ പക്ഷത്തുള്ള റോയി കെ. പൗലോസും തമ്മിലുള്ള മത്സരത്തിൽ നേതൃത്വത്തിന് തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല. 

കഴിഞ്ഞ ദിവസം കുട്ടിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നെങ്കിലും അന്നും തീരുമാനമെടുക്കാനാവാതെ പിരിയുകയായിരുന്നു. രണ്ട് മണ്ഡലത്തിലും ഇടത് സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് പ്രചരണം ആദ്യ റൗണ്ട് പിന്നിടുന്ന ഘട്ടത്തിലെത്തിയിട്ടുണ്ട്. എന്നിട്ടും സ്ഥാനാർഥിയെ നിർണയിക്കാൻ പോലും കഴിയാതെ വരുന്നത് കോൺഗ്രസിന് തിരിച്ചടിയാകുമെന്ന ആശങ്കയാണ് അണികൾക്കിടയിൽ. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light