www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2003) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

55-ാം മൈലിൽ ബസുകൾ കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്

Share it:



ഇടുക്കി: കൊല്ലം- കൊട്ടാരക്കര ദേശീയ പാതയിൽ ബസുകൾ കൂട്ടിയിടിച്ച് 12 ഓളം പേർക്ക് പരുക്ക്. വെള്ളിയാഴ്ച്ച രാവിലെ 8.30ഓടെയാണ് 55-ാം മൈലിൽ കെഎസ്ആർടിസി ബസും സ്വകാര്യ കോളജിന്‍റെ ബസും തമ്മിൽ കൂട്ടിയിടിച്ചത്. നേർക്കു നേരെ നടന്ന ഇടിയിൽ ഇരു ബസുകളുടെയും മുൻ ഭാഗം തകർന്നു. 

അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പാതയിൽ ഗതാഗതം സ്തംഭിച്ചു. തുടർന്ന് പൊലീസ് എത്തി വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പരുക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. 

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

പീരുമേട്ടിൽ കളം വ്യക്തം 

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയുടെ ശ്രദ്ധാ കേന്ദ്രമായ പീരുമേട്ടിൽ കളം വ്യക്തമാകുന്നു. യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. സിറിയക് തോമസ് തന്നെ മത്സര രംഗത്തെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 

മണ്ഡലത്തിൽ ഏകകണ്ഡമായി സിറിയക്കിന്‍റെ പേരാണ് ദേശീയ നേതൃത്തിന്‍റെ പരിഗണനയിലുള്ളത്. കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചാൽ സിറിയക് തന്നെ യുഡിഎഫിനു വേണ്ടി ഇത്തവണയും കളത്തിലിറങ്ങും. കഴിഞ്ഞ തവണ അന്തരിച്ച വാഴൂർ സോമനോട് നേരിയ വോട്ടിനാണ് സിറിയക് പരാജയപ്പെട്ടത്. 

ഇത്തവണ വിജയ സാധ്യത മുന്നിൽ കണ്ടാണ് സിറിയക്കിന്‍റെ പേര് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ മത്സരിക്കുന്നതിനും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, വാഴൂർ സോമന്‍റെ മകൻ സോബിൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനാ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും സലിംകുമാറിനെ തന്നെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. 

ഇതോടെ മണ്ഡലത്തിലെ പരിപാടികളിൽ സലിംകുമാർ സജീവമായി. പീരുമേട് മണ്ഡലത്തിലെ എൽഡിഎഫ് ജാഥയ്ക്ക് നേതൃത്വം കൊടുക്കുന്നതും സലിംകുമാറാണ്. ഇതോടെ മണ്ഡലത്തിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light