ടെഹ്റാൻ: പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്‌തബ ഖമനയിക്ക് പരുക്കേറ്റ വിവരം സ്ഥിരീകരിച്ച് ഇറാൻ. പരുക്ക് സാരമുള്ളതല്ലെന്നും ഭരണ ചുമതലകൾ നിർവഹിക്കാൻ സാധിക്കുന്നുണ്ടെന്നും ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പരുക്കേറ്റത് എങ്ങനെയാണെന്ന കാര്യത്തിൽ വ്യക്ത വരുത്തിയിട്ടില്ല.
പരമോന്നത നേതാവിന്‍റെ പദവിയിലെത്തിയെങ്കിലും മൊജ്‌തബ ഇതുവരെ രാജ്യത്തെ അഭിസംബോധന ചെയ്‌തിട്ടില്ല. ഇക്കാര്യത്തിലും ഇറാൻ ഔദ്യോഗികമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല.
ഇതിനിടെ ഗൾഫ് രാജ്യങ്ങളിലെ ആക്രമണം ഇറാൻ തുടർന്നു. ദുബായ് വിമാനത്താവളത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരുക്കേറ്റു. ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുകയായിരുന്ന 16 ഇറാനിയൻ കപ്പുകളും യുഎസ് തകർത്തതായി റിപ്പോർട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: