www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1962) Idukki (1891) Mostreaded (1617) Crime (1479) National (1239) Entertainment (854) world (448) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഗ്രൂപ്പ് പോരിൽ കിതപ്പ്; ഇടുക്കിയിൽ നിറം മങ്ങി കോൺഗ്രസ്

Share it:



ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ അതിവേഗ മുന്നേറ്റവുമായി ഇടതുപക്ഷം ഒരു പടി മുന്നേ കുതിക്കുമ്പോൾ ഇടുക്കിയിൽ കോൺഗ്രസിലും യുഡിഎഫിലും കിതപ്പ്. മുൻകൂട്ടി സ്ഥാനാർഥി നിർണയം നടത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വീമ്പിളക്കിയ കോൺഗ്രസിൽ നാളിതുവരെ സ്ഥാനാർഥി ചർച്ചകൾ പോലും എങ്ങുമെത്തിയിട്ടില്ല.

പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് തന്നെയാണ് സ്ഥാനാർഥി നിർണയ ചർച്ചകളിൽ കീറാമുട്ടിയാകുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. പീരുമേട്, ഉടുമ്പൻചോല, ഇടുക്കി മണ്ഡലങ്ങളിലെ ചർച്ചകളാണ് ഇപ്പോൾ തീരുമാനമാകാതെ തുടരുന്നത്. 

ഇടുക്കി മണ്ഡലം കേരളാ കോൺഗ്രസിന്‍റേതാണെങ്കിലും ഇത്തവണ സിറ്റ് ഏറ്റെടുക്കണമെന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. ഇവിടേക്ക് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി അടക്കമുള്ളവരുടെ പേരുകളും നിർദേശിക്കപ്പെടുന്നുണ്ട്. മത്സരിക്കുന്നത് കേരളാ കോൺഗ്രസ് ആണെങ്കിൽ പി.ജെ. ജോസഫ് ഇടുക്കി മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ടെന്നാണ് വിവരം. 

ഉടുമ്പൻചോലയിലും പീരുമേട്ടിലും ഗ്രൂപ്പ് തർക്കമാണ് വെല്ലുവിളി. പീരുമേട്ടിൽ ഐ, എ, കെ.സി പക്ഷങ്ങൾ തമ്മിൽ തർക്കം നിലനിൽപ്പുണ്ട്. എ വിഭാഗത്തിലെ സിറിയക് തോമസും വേണുഗോപാൽ പക്ഷത്തെ റോയി കെ. പൗലോസും അന്തിമ പട്ടികയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരമെങ്കിലും ഇരുവരിൽ ആരെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. 

ഉടുമ്പൻചോലയിലും ഐ, എ, വേണുഗോപാൽ പോരാണ് സ്ഥാനാർഥി നിർണയത്തിൽ കീറാമുട്ടി. അതേസമയം സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ എൽഡിഎഫ് ഇപ്പോൾ പ്രചരണ രംഗത്തിന് ചൂട് കൂട്ടിയിട്ടുണ്ട്. 

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പീരുമേട്ടിൽ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രൻ എന്നിവരാണ് മത്സര രംഗത്ത്. റോഷിയുടെ പേര് കഴിഞ്ഞ ദിവസം ജോസ് കെ. മാണി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ജയചന്ദ്രനും സലിംകുമാറും പ്രചരണം ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിൽ ഒരുപടി മുന്നിൽ ഇടതുപക്ഷം കുതിക്കുമ്പോളും ഗ്രൂപ്പ് പോരിൽ ആര് ജയിക്കുമെന്ന് കാത്തിരിക്കുകയാണ് കോൺഗ്രസ്.  

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സൗന്ദര്യ വർധനവിന് സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ; യുവതി മരിച്ചു 

ഒട്ടാവ: സൗന്ദര്യം വർധിപ്പിക്കാൻ സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ നടത്തിയ 35 കാരി മരിച്ചു. കാനഡയിലെ ക്യൂബെക്കിൽ താമസിക്കുന്ന ജെസീക്ക ചാഗ്നോനാണ് മരിച്ചത്. തുർക്കിയിലെ അന്‍റാലിയയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് ഇവർ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും പിന്നീട് ഇവരുടെ ആരോഗ്യ നില മോശമാകുകയായിരുന്നു. തുടർന്ന് ക്ലിനിക്കിലെ തന്നെ ആരോഗ്യ പ്രവർത്തകർ അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് കുട്ടികളുടെ അമ്മയാണ് ജെസീക്ക. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തെന്നാണ് പൊലീസ് വിശദീകരണം. 

അതേസമയം ചികിത്സയ്ക്കായി തുർക്കിക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് തങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ജെസീക്കയുടെ സുഹൃത്ത് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ മരണ കാരണം വ്യക്തമാകു. 

Share it:
Next
This is the most recent post.
Previous
Older Post

Idukki

Post A Comment: