ഇസ്രയേലിന് കനത്ത തിരിച്ചടി..... ഇസ്രയേലിൽ വൻ ആക്രമണം.... അമേരിക്കയുടെ ആയുധം തീരുന്നു.... അമേരിക്കക്കെതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ.... ഏതാനും ദിവസങ്ങളായി മലയാളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ പുറത്തു വിടുന്ന വാർത്തകളുടെ തലക്കെട്ടുകൾ ഇങ്ങനെയൊക്കെയാണ്.
പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷത്തിൽ സാമ്രാജ്യത്വ ശക്തികളായ അമേരിക്കയും ഇസ്രയേലും പരാജയത്തിലേക്കാണെന്ന് വരുത്തീ തീർക്കാൻ പെടാപാടുപെടുകയാണ് മലയാളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ. യുദ്ധത്തിന്‍റെ ആദ്യ നാളുകൾ മുതൽ ഓരോ നിമിഷവും വസ്തുതാ വിരുദ്ധമായ വാർത്തകൾ പുറത്തു വിടുന്നതിനാണ് ഇവിടെ ചില മാധ്യമങ്ങളുടെ ശ്രമം.
പാലസ്‌തീൻ യുദ്ധത്തിലും സമാനം
മുമ്പ് ഇസ്രയേൽ- പാലസ്തീൻ യുദ്ധം നടന്നപ്പോഴും രീതി മലയാളത്തിലെ ചില മാധ്യമങ്ങൾ തുടർന്നിരുന്നു. സാമ്രാജ്യ വിരുദ്ധത തുടരുന്ന ഇടത് അനുകൂലികളുടെയും ജൂത വിരുദ്ധത തുടരുന്ന മുസ്ലീം വിഭാഗത്തിന്‍റെയും പിന്തുണ നേടുകയെന്ന തന്ത്രമാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നതിലൂടെ ഈ മാധ്യമങ്ങൾ ലക്ഷ്യമിടുന്നത്. മുസ്ലീം, ഇടത് അനുകൂല മാധ്യമങ്ങളാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ പടച്ചു വിടുന്നതിൽ മുൻ പന്തിയിൽ.
സോഷ്യൽ മീഡിയയിൽ ട്രോൾ മഴ
സോഷ്യൽ മീഡിയ ഇത്രയും ശക്തമായ കാലത്ത്, വാർത്തകളുടെ സത്യ സന്ധത കമന്‍റുകളായി പ്രേക്ഷകർ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും വാർത്ത പടച്ചു വിടുന്നവർക്ക് യാതൊരു ഉളുപ്പുമില്ലെന്നതാണ് വസ്തുത. യുദ്ധം തുടങ്ങി ഒൻപത് ദിവസം പിന്നിടുമ്പോൾ ആദ്യ ദിനം മുതൽ ഇസ്രയേലിന്‍റെ ആയുധം തീർന്ന വാർത്ത പുറത്തു വിടുന്ന മാധ്യമവും മലയാളത്തിലുണ്ട്.
ഇടത്- മുസ്ലീം അനുകൂല പ്രേക്ഷകരെ പിടിച്ചു നിർത്താൻ ഈ മാധ്യമങ്ങൾ പാടുപെടുമ്പോൾ പശ്ചിമേഷ്യയിൽ നടക്കുന്ന യഥാർഥ വസ്തുതകൾ പലതും പ്രേക്ഷകർ അറിയാതെ പോകുന്നുമുണ്ട്. മുമ്പ് ഇസ്രയേൽ- പാലസ്തീൻ യുദ്ധം നടന്ന സമയത്ത് യുദ്ധത്തിന്‍റെ ആദ്യ നാളുകളിൽ ഇസ്രയേലിന്‍റെ ആയുധം തീർന്നെന്നായിരുന്നു മലയാളത്തിലെ ഒരു മാധ്യമം പുറത്തു വിട്ട പ്രധാന വാർത്ത.
പിന്നീട് നടന്നത് പാലസ്തീൻ എന്ന രാജ്യത്തെ ഇസ്രയേൽ നാമാവശേഷമാക്കിയെന്ന് മാത്രമല്ല, അതിന്‍റെ ചൂടാറും മുമ്പ് തന്നെ ഇറാൻ എന്ന ശക്തരായ രാജ്യത്തോടും ഇസ്രയേൽ കൊമ്പു കോർത്തു. മലയാളത്തിലെ ചില മാധ്യമങ്ങൾ ആയുധം തീർന്നെന്നു വിധിയെഴുതിയ രാജ്യമാണ് ഇപ്പോൾ രണ്ടിലേറെ വർഷമായി നിരന്തരം യുദ്ധത്തിൽ ഏർപ്പെടുന്നതെന്നതാണ് യാഥാർഥ്യം.
അത്ര മണ്ടൻമാരാണോ അമേരിക്കയും ഇസ്രേയലും
വൻ ശക്തിയെന്ന് ചില ഇസ്ലാം അനുകൂല മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ഇറാന്‍റെ പരമോന്നത നേതാവിന്‍റെ സർവ നീക്കങ്ങളും രണ്ടിലേറെ വർഷമായി ചോർത്തിയാണ് ഇസ്രയേൽ ആക്രമണത്തിന്‍റെ ഹോം വർക്കിന് തുടക്കമിട്ടത്. ഒരു രാജ്യത്തിന്‍റെ പരമോന്നത നേതാവിന്‍റെ സുരക്ഷ പോലും ശത്രുരാജ്യത്തിൽ നിന്നും ഒളിപ്പിക്കാൻ കഴിയാത്തത്ര പരാജയമായിരുന്നു ഇറാന്‍റെ പ്രതിരോധ സംവിധാനങ്ങൾ എന്നു വേണം ഇതിൽ നിന്നും മനസിലാക്കാൻ.
ഇറാൻ പരമോന്നത നേതാവ് എപ്പോൾ എവിടെ, ഏത് ബങ്കറിൽ കഴിയും. ഇരിപ്പിടം എവിടെ. സുരക്ഷാ ഭടൻമാർ ആരൊക്കെ, ഇവരുടെ ജോലി സമയം എങ്ങനെ തുടങ്ങി ഇറാന്‍റെ സർവ നീക്കങ്ങളും ഇസ്രയേൽ രണ്ട് വർഷത്തിലേറെയായി ചോർത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഇത് മനസിലാക്കുന്നതിനോ, അമേരിക്കയോ, ഇസ്രയേലോ ഒരു ആക്രമണത്തിനു തയാറെടുക്കുകയാണെന്നോ മനസിലാക്കാൻ ഇറാന്‍റെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കോ പ്രതിരോധ സംവിധാനങ്ങൾക്കോ സാധിച്ചിട്ടില്ല.
ഇത് തന്നെ ഇറാൻ എന്ന രാജ്യത്തിന്‍റെ വലിയ വീഴ്ച്ചയായിട്ടാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തപ്പെടുന്നത്. ആദ്യ ആക്രമണത്തിൽ തന്നെ പരമോന്നത നേതാവും സൈനിക മേധാവികളും നഷ്ടമായതോടെ ലക്ഷ്യം തെറ്റിയ ഇറാന് ഇതുവരെ ശത്രുക്കൾക്കെതിരെ ശക്തമായ ഒരു ആക്രമണം നടത്താൻ സാധിച്ചിട്ടില്ല. ഗൾഫ് രാജ്യങ്ങളിലേക്ക് മിസൈലുകൾ അയച്ച് ലോക രാജ്യങ്ങളെ സമ്മർദത്തിലാക്കുക, എണ്ണ വിതരണം തടയുക തുടങ്ങിയ തന്ത്രങ്ങളാണ് ഇറാൻ ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ടി20 ലോകകപ്പ് ടീമിന് ലഭിക്കുന്നത് കോടികൾ
മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിനു പുറമേ ഇന്ത്യൻ ടീമിനു ലഭിക്കാനിരിക്കുന്ന സമ്മാനത്തുക എത്രയെന്ന അന്വേഷണത്തിലാണ് ആരാധകർ. ഇതു സസംബന്ധിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം ചാമ്പ്യന്മാരായ ഇന്ത്യക്ക് 2.34 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 21.5 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
കിരീടം ലക്ഷ്യമിട്ട് 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയികളായി തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഇന്ത്യ, ചരിത്രത്തിലാദ്യമായി മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ടീമായി മാറി. സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യൻ ടീമിനാണ് ഏറ്റവും വലിയ തുക ലഭിക്കുക.
ഈ ടൂര്‍ണമെന്‍റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1,12,500 ഡോളര്‍ (ഏകദേശം 1.03 കോടി രൂപ) വീതം ലഭിക്കും.
റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് 1.17 ദശലക്ഷം ഡോളര്‍ (ഏകദേശം 10.75 കോടി രൂപ) ലഭിക്കും. സെമി ഫൈനലില്‍ തോറ്റ ടീമുകള്‍ക്ക് ഏകദേശം 6.20 കോടി രൂപ വീതവും, അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനക്കാര്‍ക്ക് 2.48 കോടി രൂപ വീതവും ലഭിക്കും. ഒൻപതു മുതല്‍ 12 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.24 കോടി രൂപയും, 13 മുതല്‍ 20 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.03 കോടി രൂപയുമാണ് ലഭിക്കുക. ഇതിന് പുറമെ ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകള്‍ക്ക് ലഭിക്കുന്നതാണ്.


Post A Comment: