പത്തനംതിട്ട: പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച കുട്ടികളുടെ എണ്ണം രണ്ടായി. തൂമ്പാക്കുളത്താണ് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ അപകടത്തിൽപെട്ടത്.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് നാല് വയസുകാരന്‍ യദു കൃഷ്ണന്‍റെ മൃതദേഹം കണ്ടെത്തിയത്. അപകട സ്ഥലത്ത് കാണാതായ കുട്ടിക്ക് വേണ്ടി ഫയര്‍ഫോഴ്‌സ് ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പത്തനംതിട്ട കരുമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ ആറ് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. ആദിലക്ഷ്മി(7)യുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
Join Our Whats App group

Post A Comment: