ഉദുമ: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 16 കാരി ഗർഭിണി. സംഭവത്തിൽ കുട്ടിയുടെ സീനിയർ വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. ഹോസ്റ്റലില്‍ താമസിച്ച് പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി വീട്ടുകാരെ അറിയിച്ചത്.
ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ യുവാവിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.
പീഡനം നടന്നത് കാസര്‍ഗോഡ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേയ്ക്ക് കൈമാറി. ഒളിവില്‍ കഴിയുന്ന യുവാവിനായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Post A Comment: