www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1766) Idukki (1735) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ഇടിമിന്നലിൽ വീടിന് കേടുപാട്; പശു ചത്തു

Share it:



ഇടുക്കി: ശക്തമായ ഇടിയിലും മിന്നലിലും ഇടുക്കിയിൽ വീടിനു കേടുപാടു സംഭവിച്ചു. കെ. ചപ്പാത്തിനു സമീപം കരിന്തരുവിയിൽ മട്ടുമേൽ ജാൻസിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിനെ തുടർന്ന് വീട്ടിലെ വയറിങ് കത്തി നശിക്കുകയും വീട്ടുപകരണങ്ങൾ നശിക്കുകയുമായിരുന്നു. 

വെള്ളിയാഴ്ച്ച അസാധാരണമായ ഇടിയും മിന്നലും മഴയുമായിരുന്നു ഹൈറേഞ്ച് മേഖലയിൽ അനുഭവപ്പെട്ടത്. വൈകിട്ട് 6.30 ഓടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന്‍റെ ജന്നൽ ചില്ലുകൾ പൊട്ടിത്തെറിച്ചു.

തുടർന്നു വീടിനുള്ളിൽ നിന്നും പുകപടലങ്ങൾ ഉയർന്നു. ഈ സമയം  ജാൻസിയുടെ മരുമൾ സോനയും ഇവരുടെ രണ്ടര വയസുകാരിയായ മകൾ എൽഹാനയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു.

വീട്ടിലെ മോട്ടർ, ഫ്രിഡ്ജ്, ടീവി, സൗണ്ട് സിസ്റ്റം തുടങ്ങിയ മുഴുവനും കേട് പാടുകൾ സംഭവിച്ച് ഉപയോഗ ശൂന്യമായി. വീടിനും കേട് പാടുകൾ സംഭവിക്കുകയും ചെയ്തു.വീടിന് സമീപത്തുള്ള മരത്തിന് ചുവട്ടിലും സമീപത്തെ കൽക്കെട്ടിലുമാണ് ഇടിവെട്ടിയത്. മാട്ടുക്കട്ട ഇല്ലത്ത് പടിയിൽ കളപ്പുരക്കൽ രാജുവിന്‍റെ രണ്ട് വയസുള്ള പശു കിടാവും ഇടിമിന്നലിൽ ചത്തു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Idukki

Post A Comment: