ഇടുക്കി: വാഹനത്തിനു പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ഇടുക്കി ചെറുതോണി കീരിത്തോട്ടിൽ തൊമരാക്കുഴി അജിയുടെ മകൻ വിഷ്ണു (26) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം.
മുന്നിൽ പോകുകയാരുന്ന വാഹനം ഇൻഡിക്കേറ്റർ ഇടാതെ വലതു ഭാഗത്തേക്ക് തിരിക്കുകയും പിന്നാലെയെത്തിയ വിഷ്ണുവിന്‍റെ ബൈക്ക് വാഹനത്തിൽ ഇടിച്ചു മറിയുകയുമായിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ വിഷ്ണുവിനെ നാട്ടുകാർ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങൾക്കു മുമ്പ് വിഷ്ണുവിന്‍റെ മൂത്ത സഹോദരൻ ശ്യാം കു മാറും ബൈക്കപകടത്തിൽ മരിച്ചിരുന്നു. പുഷ്പയാണ് അമ്മ.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: