സൂറത്ത്: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ തട്ടിക്കൊണ്ടുപോയ അധ്യാപികയുടെ ഗർഭം അലസിപ്പിച്ചു. സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജിയാണ് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്.
13 കാരനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അധ്യാപിക അറസ്റ്റിലായത്. കുട്ടിയിൽ നിന്നാണ് താൻ ഗർഭിണിയായതെന്ന് 23 കാരിയായ ഇവർ മൊഴി നൽകിയിരുന്നു. പിതൃത്വം തെളിയിക്കാനായി ഭ്രൂണത്തിന്‍റെ സാംപിൾ ഡിഎൻഎ ടെസ്റ്റിനായി അയച്ചിട്ടുണ്ട്.
സൂറത്ത് സെൻട്രൽ ജയിലിലെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് യുവതി. ഏപ്രിൽ 25നാണ് യുവതിയും 13 കാരനും ഒളിച്ചോടിയത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ഗുജറാത്ത്- രാജസ്ഥാൻ അതിർത്തിയായ ഷംലാജിക്ക് സമീപം ഇരുവരെയും കണ്ടെത്തുകയായിരുന്നു. രണ്ടു രാത്രി ഒരു ഹോട്ടലിൽ ഇവർ താമസിച്ചിരുന്നു.
അധ്യാപികയുടെ വീട്ടിൽവച്ചും വട്ടപം വഡോദരയിലെ ഒരു ഹോട്ടലിൽവച്ചും കുട്ടിയുമായി അധ്യാപിക ശാരീരിക ബന്ധം പുലർത്തിയെന്നാണ് പൊലീസ് പറയുന്നത്. അധ്യാപികയ്ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വീട്ടുകാർ കല്യാണാലോചനയുമായി മുന്നോട്ടുപോയതുകൊണ്ടാണ് ഒളിച്ചോടേണ്ടി വന്നതെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.
Join Our Whats App group
Post A Comment: