പാലക്കാട്: ബീവറേജസ് ഔട്ട് ലറ്റിനു മുമ്പിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. മണ്ണാർക്കാട് ബീവറേജസ് ഔട്ട്ലറ്റിനു മുമ്പിലായിരുന്നു സംഭവം.
കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ഇര്‍ഷാദ് ക്യൂവില്‍ നില്‍ക്കവേ രണ്ട് പേര്‍ ചേര്‍ന്ന് ബിയര്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നു.
സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. കുത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വ്യക്തി വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
 
 
 
 
 
 
 

 
Post A Comment: