കാസർകോട്: ആൺ സുഹൃത്തിനോടുള്ള ശൃഗാരം ഭർത്താവിനോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞ 10 വയസുകാരനെ ചായപ്പാത്രം കൊണ്ട് പൊള്ളിച്ച് യുവതി. കാസർകോട് കീക്കാനം വില്ലേജിലാണ് സംഭവം നടന്നിരിക്കുന്നത്. സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തു.
സ്‌കൂളില്‍ സഹപാഠിയായിരുന്ന കള്ളാര്‍ സ്വദേശിയായ സുഹൃത്തുമായി യുവതി വിഡിയോ കോള്‍ ചെയ്യുന്നതിനെയാണ് മകന്‍ ചോദ്യം ചെയ്തത്. ഇത് അവസാനിപ്പിക്കാന്‍ മകന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തയാറായില്ല. ഈ വിവരം അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതി ഇതില്‍ നിന്ന് പിന്മാറിയില്ല. തുടര്‍ന്നു 10 വയസുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ 28ന് വൈകിട്ട് അഞ്ചോടെ ഫോണില്‍ സംസാരിക്കുന്നതിനിടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന മകനെ ചായപ്പാത്രം കൊണ്ട് വയറില്‍ പൊള്ളിക്കുകയായിരുന്നെന്നാണ് പരാതിയിലുള്ളത്.
ഈ വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ യുവതി രണ്ട് മക്കളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്‍റെ പരാതിയിലും ബേക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: