www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1781) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വണ്ടിപ്പെരിയാറ്റിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ അമ്മയും അറസ്റ്റിൽ

Share it:


ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ ബൈക്കിന്‍റെ സിസി നൽകാത്തതിനെ തുടർന്ന് മകൻ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും അറസ്റ്റിൽ. കന്നിമാർചോല പുതുപ്പറമ്പിൽ മോഹനനെയാണ് (65) മകൻ വിഷ്ണു (32) കൊലപ്പെടുത്തിയത്. 

സംഭവത്തിൽ മോഹനനന്‍റെ ഭാര്യ കുമാരിയെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. കേസിൽ വിഷ്ണു നേരത്തെ അറസ്റ്റിലായിരുന്നു. കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാൻ കുമാരി ശ്രമിച്ചതിനെ തുടർന്നാണ് കേസെടുത്ത് അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് മോഹനന്‍ ‌കൊല്ലപ്പെട്ടത്. ബൈക്കിന്റെ സി.സി. അടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വിഷ്ണു മോഹനനെ കൊലപ്പെടുത്തുകയായിരുന്നു. തറയിലും മറ്റും കിടന്ന രക്തം കഴുകി കളഞ്ഞത് അമ്മ കുമാരിയാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതെ തുടർന്നാണ് അറസ്റ്റ്. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

Share it:

Kerala

Post A Comment: