പാലക്കാട്: അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസുകാരൻ ഗുരുതരാവസ്ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്‍റെ മകൻ ഫൈസാൻ ആണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഉച്ചയോടെയായിരുന്നു സംഭവം.
അരിമ്പാറ ചികിത്സക്കായി വീട്ടിൽ കോള കുപ്പിയിൽ ഒഴിച്ചു വച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു
കാസർകോട്: ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിലേക്ക് വീണ എട്ടു വയസുകാരൻ മരിച്ചു. കാസർകോട് വിദ്യാനഗറിലാണ് സംഭവം നടന്നത്. പാടി വെള്ളൂറടുക്ക സ്വദേശിനി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്.
ഉമ്മ ചക്ക മുറിക്കുന്നതിനിടെ സമീപത്ത് കളിച്ചുകൊണ്ടു നിന്ന കുട്ടി കത്തിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയില്‍ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് ആഴത്തില്‍ മുറിവേറ്റ ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Post A Comment: