തിരുവനന്തപുരം: സംസ്ഥാനത്ത് 15 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.
കാലവർഷം നാളെയോടു കൂടി തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹം എന്നിവിടങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്.
നാലോ, അഞ്ചോ ദിവസത്തിനകം തെക്കന്‍ അറബിക്കടല്‍, മാലദ്വീപ്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങളില്‍ വ്യാപിക്കും. 27ന് കേരളത്തില്‍ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്‍റെ പ്രവചനം.
മഴ പരക്കെ പ്രവചിക്കുമ്പോഴും സംസ്ഥാനത്ത് ചൂടിനു ശമനമില്ല. ഇന്ന് കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: