ചെന്നൈ: പൊതുപരിപാടിക്കിടെ നടൻ വിശാൽ വേദിയിൽ കുഴഞ്ഞു വീണു. തമിഴ്‌നാട്ടിലെ വില്ലുപുരത്തായിരുന്നു സംഭവം. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനായി സംഘടിപ്പിക്കുന്ന വാര്‍ഷിക ആഘോഷമായ മിസ് കൂവാഗം 2025 ന്‍റെ ഭാഗമായി കൂവാഗം ഗ്രാമത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു വിശാല്‍.
ആഘോഷങ്ങള്‍ക്കിടെ, പെട്ടെന്ന് അദ്ദേഹം ബോധം നഷ്ടപ്പെട്ട് വേദിയില്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇപ്പോള്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.
ജനുവരിയില്‍ നടന് ഡെങ്കിപ്പനി ബാധിച്ചിരുന്നു. പനി ഉണ്ടായിരുന്നിട്ടും, തന്‍റെ 'മധ ഗജ രാജ' എന്ന സിനിമയുടെ പ്രമോഷണല്‍ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. അദ്ദേഹത്തിന് ആരോഗ്യസ്ഥിതി കണ്ട് ആശങ്കയിലായിരുന്നു ആരാധകര്‍. എഴുന്നേറ്റു നില്‍ക്കാന്‍ പോലും അദ്ദേഹത്തിന് സഹായം ആവശ്യമായി വന്നിരുന്നു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
 
 
 
 
 
 
 

 
Post A Comment: