കണ്ണൂർ: കൊളുത്തിൽ കയർ കെട്ടുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ കയർ മുറുകി യുവാവ് മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) മരിച്ചത്. ഗർഭിണിയായ ഭാര്യയുടെ കൺമുന്നിലായിരുന്നു അപകടം.
സ്റ്റൂളിൽ കയറി നിന്ന് മുകളിലെ കൊളുത്തിൽ കയർ ഇടാൻ ശ്രമിക്കുകയായിരുന്നു സിയാദ്. ഇതിനിടെ കഴുത്തിൽ കയർ കുടുങ്ങുകയും സിയാദ് താഴേക്ക് വീഴുകയുമായിരുന്നു.
ഗർഭിണിയായ ഭാര്യ ഫാത്തിമ സിയാദിനെ താങ്ങിനിർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവർ ഒച്ചവച്ചതോടെ സമീപത്തുള്ളവർ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സലാം- സീനത്ത് എന്നിവരാണ് മാതാപിതാക്കൾ. ആസിയ, സിയ എന്നിവർ മക്കളാണ്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: