ജമ്മു: പാക് തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിനു പിന്നാലെ അതിർത്തിയിൽ പാക് സേനയുടെ ഷെല്ലാക്രമണം രൂക്ഷം. 15 ഓളം സാധാരണക്കാർ ഇതുവരെ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ.
ഇന്ത്യന്‍ സേന കനത്ത തിരിച്ചടി നല്‍കിയതോടെ പിന്നീട് പാക് സേന പിന്മാറിയത്. പുലര്‍ച്ച രണ്ടര മുതല്‍ അതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്‌സേന നടത്തിയത് കനത്ത ഷെല്ലാക്രമണമാണ് നടത്തിയത്. നാല്‍പതിലേറെ പേര്‍ക്ക് പരുക്കുണ്ട്.
പൂഞ്ച്, രജൗരി, മെന്ദാര്‍, ഉറി മേഖലകളിലാണ് പാക് പ്രകോപനം. പൂഞ്ചില്‍ കനത്ത നാശനഷ്ടം. വീടുകളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് പാക്‌സേന പീരങ്കിയാക്രമണം നടത്തി. ഇന്ത്യന്‍ സേന തിരിച്ചടി നല്‍കിയതോടെ മണിക്കൂറുകള്‍ക്ക് ശേഷം പാക് സേന പിന്മാറുകയായിരുന്നു.
അതിര്‍ത്തി മേഖലയില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. അഞ്ച് അതിര്‍ത്തി ജില്ലകളില്‍ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. ജമ്മു, ശ്രീനഗര്‍ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രാവിമനങ്ങളുടെ സര്‍വീസ് അവസാനിപ്പിച്ചു. വിമാനത്താവളങ്ങള്‍ പൂര്‍ണമായും സൈനിക നിയന്ത്രണത്തിലായി.
അവധിയിലുള്ള അര്‍ധസൈനികരോട് മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും, ചീഫ് സെക്രട്ടറിമാരുടെയും, പൊലീസ് മേധാവിമാരുടെയും യോഗം വിളിച്ചുചേര്‍ത്തു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: