ഇടുക്കി: പെരുമഴ തുടരുന്ന ഇടുക്കിയിൽ വ്യാപക നാശനഷ്ടം. കട്ടപ്പന അഞ്ചുരുളിയിൽ മണ്ണിടിഞ്ഞ് വീണ് വീട് തകർന്നു. ജോസഫ് വർഗീസ് എന്നയാളുടെ വീടാണ് തകർന്നത്. പുളിയൻമല അപ്പാപ്പൻപടി ഭാഗത്ത് മരം വീണ് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു.
ഏഴാം മൈൽ നെല്ലിപ്പാറ റൂട്ടിൽ മത്തായിപ്പാറപടി പോസ്റ്റ് ഒടിഞ്ഞു ഗതാഗതം തടസപ്പെട്ടു. മോസ്കോ കവലയിൽ നിന്നും കൊച്ചറ പാലത്തിനു പോകുന്ന വഴിയിൽ മരശിഖിരം വൈദ്യുത ലൈനിലേക്ക് വീണു. ഇതിനിടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും വർധനയുണ്ടായിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ രാവിലെ 118 അടിയാണ് ജലനിരപ്പ്. 101.6 മില്ലീമീറ്റർ മഴയാണ് പെരിയാർ ഭാഗത്ത് ലഭിച്ചത്. ഇടുക്കി അണക്കെട്ടിൽ 2333.62 അടിയാണ് ജലനിരപ്പ്.
Join Our Whats App group
Post A Comment: