www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1781) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുമളിയിൽ ലോറിക്ക് മുകളിൽ മരം വീണ് 19 കാരൻ മരിച്ചു

Share it:



ഇടുക്കി: കുമളി ചെക്ക് പോസ്റ്റിന് സമീപം ലോറിക്ക് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ ഡ്രൈവറും സഹായിയും രക്ഷപെട്ടത് തലനാരിഴയ്ക്ക്. അപകടത്തിൽ കോട്ടയം കുറിച്ചി ചുളപ്പറമ്പിൽ ശ്രീജിത് മനോജ് (19) മരിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ലോറിക്കുള്ളിൽ അകപ്പെട്ടവരെ പുറത്തെത്തിച്ചത്. 

വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടോടെ കുമളി ചെക്ക് പോസ്റ്റിനു സമീപം തമിഴ്നാട്ടിലാണ് അപകടം നടന്നത്. പാലായിൽ നിന്നും തമിഴ്നാട്ടിലെ പെരിയ കുളത്തേക്ക് റബർ തടിയുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. രാവിലെ 9.30 ഓടെ ചെക് പോസ്റ്റ് കടന്ന ലോറി യന്ത്ര തകരാറിനെ തുടർന്ന് തമിഴ്നാട് ബസ്റ്റാൻഡിനു സമീപം പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

ശക്തമായ മഴയെ തുടർന്ന് മരം കടപുഴകി ലോറിയുടെ മുകളിൽ വീഴുകയായിരുന്നു. ഡ്രൈവറായ മനോജ് സഹായി റോഷൻ എന്നിവർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. മൂന്നു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ലോറിക്കുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ശ്രീജിത്തിനെ  അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:
Next
This is the most recent post.
Previous
Older Post

Idukki

Post A Comment: