ഇടുക്കി: പട്ടയ അപേക്ഷകളിൽ കൈക്കൂലി വാങ്ങിയെന്ന സംശയത്തെ തുടർന്ന് പീരുമേട്ടിലെ വില്ലേജ്, താലൂക്ക് ഓഫീസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. തിങ്കളാഴ്ച്ചയാണ് വിജിലൻസ് സംഘം അപ്രതീക്ഷിതമായി ഓഫീസുകളിലെത്തിയത്.
പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധനയെന്ന് സൂചനയുണ്ട്.വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഏതാനും ഫയലുകൾ പിടിച്ചെടുത്തതായി വിവരമുണ്ട്. ചില ഉദ്യോഗസ്ഥർ വിജിലൻസിന്‍റെ സംശയ നിഴലിലാണെന്നാണ് പുറത്തു വരുന്ന വിവരം. വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: