തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്ന് (ബുധൻ) വൈകിട്ട് നാല് മുതൽ സമർപ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റായ https://hscap.kerala.gov.in/ വഴിയാണ് അപേക്ഷിക്കേണ്ടത്.
സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. 20 വരെ അപേക്ഷിക്കാം. 24ന് ട്രയല്‍ അലോട്ട്‌മെന്‍റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്‌മെന്‍റ്. 10ന് രണ്ടാം അലോട്ട്‌മെന്‍റും 16ന് മൂന്നാം അലോട്ട്‌മെന്‍റും നടക്കും.
ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. ശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിലൂടെ ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും.
Join Our Whats App group
Post A Comment: