കോട്ടയം: പിതാവ് ഓടിച്ച പിക്ക് വാൻ പിന്നോട്ടെടുക്കുന്നതിനിടെ ഇടിച്ച് ഒന്നര വയസുകാരി മരിച്ചു. കോട്ടയം അയർകുന്നം കോയിത്തുരുത്തിൽ ബിബിൻ ദാസിന്‍റെ മകൾ ദേവപ്രിയയാണ് മരിച്ചത്.
ചൊവ്വാഴ്ച്ച വൈകി്ടട് വീട്ടുമുറ്റത്തായിരുന്നു അപകടം. വാഹനം പിന്നോട്ടെടുത്തപ്പോൾ കുട്ടി വാഹനത്തിന് അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ ബുധൻ ഉച്ചയോടെയാണ് മരിച്ചത്. സംസ്കാരം വ്യാഴാഴ്ച്ച നടത്തും.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
 
 
 
 
 
 
 

 
Post A Comment: