ഇടുക്കി: അയ്യപ്പൻകോവിൽ ആലടിയിൽ കുളിക്കാനായി പെരിയാറ്റിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെടുങ്കണ്ടം പച്ചടി തെങ്ങുവിളയില്‍ ബിനു ജയിംസിന്‍റെ മകന്‍ ജെസ്ബിനാണ് (19) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 11.45 ഓടെയായിരുന്നു അപകടം. ആലടി പോത്തിന്‍ കയത്തിന് സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിത്താഴുകയായിരുന്നു.
കട്ടപ്പന സീമാസിലെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജെസ്ബിനും സുഹൃത്ത് ബിബിൻസണും ചൊവ്വാഴ്ച്ച രാവിലെ ജോലി കാര്യത്തിനായിട്ടാണ് ആലടിയിലെത്തിയത്. ഇതിനിടെ സുഹൃത്തിന് പ്രാഥമികാവശ്യം നിർവഹിക്കാൻ തോന്നുകയും ഇരുവരും കയത്തിനടുത്തേക്ക് ഇറങ്ങുകയുമായിരുന്നു.
സുഹൃത്ത് പ്രാഥമികാവശ്യം നിറവേറ്റാൻ മാറിയപ്പോൾ കുളിക്കാനായി ജെസ്ബിൻ കയത്തിലേക്കിറങ്ങി. തിരികെയെത്തിയ സുഹൃത്ത് ജെസ്ബിനെ കണ്ടില്ല. വസ്ത്രം കിടക്കുന്നത് കണ്ട് ബഹളം വച്ച് ആളുകളെ കൂട്ടുകയായിരുന്നു.
സമീപവാസികൾ ഉടൻ വെള്ളത്തിലിറങ്ങി നടത്തിയ തിരച്ചിലിലാണ് ജെസ്ബിനെ കണ്ടെത്തിയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ് ഉപ്പുതറ പോലീസും സ്ഥലത്ത് എത്തിയിരുന്നു. ഷാന്‍റിയാണ് മാതാവ്. സഹോദരന്‍: റ്റെ സ്വിന്‍. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Join Our Whats App group
 
 
 
 
 
 
 

 
Post A Comment: